ഓണാഘോഷത്തിന് കല്യാണ്‍ സില്‍ക്സില്‍ തുടക്കം


Image: kalyansilks.com

തൃശൂര്‍: മലയാളിക്ക് എന്നും വര്‍ണ്ണാഭമായ ഓണക്കാഴ്ചയും വിസ്മയിപ്പിക്കുന്ന ഓണം കളക്ഷനുകളും സമ്മാനിച്ച കല്യാണ്‍ സില്‍ക്സ് കേരളത്തിനായ് ഒരുക്കുന്നു ഗ്രേറ്റ് ഓണം ഷോപ്പിംഗ്. മലയാളി ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ഏറ്റവും വലിയ ഓണം ഷോപ്പിംഗിനാണ് കേരളത്തിലുടനീളമുള്ള കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളില്‍ ആഗസ്റ്റ് 10-ന് തുടക്കമായത്.

കല്യാണ്‍ സില്‍ക്സിന്റെ നെയ്ത്ത് ശാലകളിലും, പ്രൊഡക്ഷന്‍ യൂണിറ്റുകളിലും,ഡിസൈന്‍ സലൂണുകളിലും ഓണത്തിനായി പ്രത്യേകം തയ്യാറാക്കിയ സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍ എന്നിവയുടെ വലിയ കളക്ഷനുകളാണ് ഈ ഷോപ്പിംഗ് ഉത്സവത്തിലൂടെ മലയാളികളുടെ മുന്നിലെത്തുന്നത്. കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പട്ടിലെ വലിയ ശ്രേണികള്‍ക്കൊപ്പം ക്യാഷ്വല്‍ വെയര്‍ സാരി, പാര്‍ട്ടി വെയര്‍ സാരി, കേരള സാരി എന്നിവയിലെ വലിയ ശേഖരവും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിരിക്കുന്നു. കുര്‍ത്തി, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍, സല്‍വാര്‍ സ്യൂട്ട്സ്, ഷരാര, പലാസിയോ എന്നിവയുടെ മെട്രോ കളക്ഷനുകളാണ് മറ്റൊരു പ്രത്യേകത. മെന്‍സ് വെയര്‍, കിഡ്സ് വെയര്‍ എന്നിവയിലെ ഉത്സവകാല ശ്രേണികള്‍ക്ക് പുറമെ യുവത്വത്തെ ത്രസിപ്പിക്കുന്ന ഫോര്‍ എവര്‍ യംഗ് കളക്ഷനുകളും കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നു.



''ഓണക്കോടി കല്യാണ്‍ സില്‍ക്സില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കുക എന്നത് കാലാകാലങ്ങളായി മലയാളിയുടെ ശീലമാണ്. മലയാളിയുടെ കല്യാണ്‍ സില്‍ക്സുമായുള്ള ഈ ആത്മബന്ധം ഞങ്ങളുടെ ഓരോ ഉല്‍പ്പന്നത്തിലും പ്രതിഫലിക്കണമെന്ന് ഞങ്ങള്‍ക്ക് നി4ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ബൃഹത്തും ഏറ്റവും മികച്ചതുമായ കളക്ഷനുകളാണ് കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ ഈ ഓണക്കാലത്ത് അണിനിരത്തിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇവ ലഭ്യമാക്കുന്നത് വഴി മലയാളിക്ക് ഈ ഓണക്കാലത്തും ചെറിയ ബഡ്ജറ്റില്‍ ഓണക്കോടികള്‍ സ്വന്തമാക്കുവാനാകും,'' കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

ഉത്സവകാല കളക്ഷനുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഈ ഓണക്കാലം മുഴുവന്‍ കല്യാണ്‍ സില്‍ക്സിന്റെ നെയ്ത്ത് ശാലകളും പ്രൊഡക്ഷന്‍ ഹൗസുകളും ഇടതടവില്ലാതെ പ്രവര്‍ത്തിക്കും. ഓരോ ആഴ്ചയും പുതിയ ശ്രേണികള്‍ വിപണിയിലെത്തിക്കാനാണ് കല്യാണ്‍ സില്‍ക്സ് ലക്ഷ്യമിടുന്നത്.

''വസ്ത്രവിസ്മയങ്ങളുടെ വലിയ കളക്ഷനുകള്‍ ഈ ഓണക്കാലത്തും മലയാളിയുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ കൃതജ്ഞരാണ്. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഓണക്കാലം ഞാന്‍ ആശംസിക്കുന്നു,'' പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Onam celebrations begin at Kalyan Silks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented