രാജസ്ഥാനു പിന്നാലെ ഛത്തീസ്ഗഡും പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുന്നു


അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറുന്നതിനെക്കുറിച്ചാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Photo:Gettyimages

ജീവനക്കാര്‍ക്ക് നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുന്നതിന് രാജസ്ഥാനു പിന്നാലെ ചത്തീസ്ഗഡും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍.പി.എസ് ഒഴിവാക്കി പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡും പഴയ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറുന്നതിനെക്കുറിച്ചാണ് ഛത്തീസ്ഗഡ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്. മാര്‍ച്ച് ഒമ്പതിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും.

2004നുശേഷമുള്ള എല്ലാ നിയമനങ്ങള്‍ക്കും ഇരു സര്‍ക്കാരുകളും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം(എന്‍.പി.എസ്)ആണ് ബാധകമാക്കിയിരുന്നത്. രാജ്യത്ത് നിലവില്‍ ബംഗാള്‍ മാത്രമാണ് പഴയ പെന്‍ഷന്‍ പദ്ധതിയില്‍തന്നെ തുടരുന്നത്.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്കുമാറണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. 2013 ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. 2016ലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് പറഞ്ഞിരുന്നു.

Also Read
Q&A

30,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ നാലു ...

വിഷയം പഠിക്കാന്‍ ജസ്റ്റിസ് സതീഷ് ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിക്കുകയുംചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തീരുമാനമെടുത്തിട്ടില്ല.

Content Highlights: Old pension scheme revived in Rajasthan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented