നികുതിയിളവ് പരിധികൂട്ടും, ആന്വിറ്റിക്കുപകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കും


Money Desk

എൻപിഎസ് ജനകീയമാക്കാൻ പദ്ധതിയുമായി പെൻഷൻ ഫണ്ട് അതോറിറ്റി

പെൻഷൻ ഫണ്ടിനെ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻപിഎസിൽ കൂടുതൽ പരിഷ്‌കാരങ്ങളും ഇളവുകളും കൊണ്ടുവന്നേക്കും.

നികുതിയിളവ് പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമായി ഉയർത്തുക. നിശ്ചിത ഇടവേളകളിൽ പണംപിൻവലിക്കാൻ സൗകര്യമൊരുക്കുന്ന സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കുക, കാലാവധിയെത്തുമ്പോൾ അഞ്ചുലക്ഷം രൂപവരെയുള്ള മൊത്തംനിക്ഷേപം പിൻവലിക്കാൻ അനുവദിക്കുക-തുടങ്ങിയവ ഉടനെ നടപ്പാക്കിയേക്കും.

നിലവിൽ കാലാവധിയെത്തുമ്പോൾ മൊത്തംനിക്ഷേപത്തിൽ 60ശതമാനംതുകയാണ് പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ബാക്കിയുള്ള 40ശതമാനംതുക നിർബന്ധമായും പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. അതിനുപകരം മുഴുവൻതുകയും നിക്ഷേപ പദ്ധതിയിൽ നിലനിർത്തിയശേഷം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി നിശ്ചിതശതമാനംതുക വീതം പിൻവലിക്കുന്ന രീതിയാകും നടപ്പാക്കുക.

പെൻഷനുപകരം ഇത്തരത്തിൽ പിൻവലിക്കുന്നതുക നിക്ഷേപകർക്ക് ഉപയോഗിക്കാം. നിലവിൽ ആന്വിറ്റി പ്ലാനിൽനിന്ന് 5-6ശതമാനം പലിശയാണ് ലഭിക്കുന്നത്. ആകർഷകമല്ലാത്ത പലിശയും അതിന്മേലുള്ള നികുതി ബാധ്യതയുമാണ് മാറി ചിന്തിക്കാൻ പ്രേരണയായത്.

കാലാവധിയെത്തുമ്പോൾ എൻപിഎസിലെ നിക്ഷേപം രണ്ടുലക്ഷം രൂപയിൽ താഴെയാണെങ്കിൽ മുഴുവൻതുകയും പിൻവലിക്കാൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്. ഈ തുക അഞ്ചുലക്ഷമാക്കി വർധിപ്പിച്ചേക്കും.

പദ്ധതി കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ വിതരണശൃംഖലയിൽ കൂടുതൽപേരെ ഉൾപ്പെടുത്താനും ആലോചിക്കുന്നുണ്ട്. കൂടുതൽ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്.

പുതിയതായി പദ്ധതിയിൽ ചേരുന്നവരിൽനിന്ന് ആദ്യം 200 രൂപയും നിക്ഷേപ കമ്മീഷൻ ഇനത്തിൽ 0.2ശതമാനവുമാണ് ഈടാക്കുന്നത്. ഈതുകയിലും വർധനവുവരുത്തിയേക്കും.ഫണ്ട് മാനേജർമാരുടെ എണ്ണംകൂട്ടുന്നതിന്റെ ഭാഗമായി ഫണ്ട് മാനേജിങ് ഫീസിനത്തിൽ ഈയിടെ പിഎഫ്ആർഡിഎ വർധനവരുത്തിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented