എൻഇഎഫ്ടി വഴിയുള്ള ഓൺലൈൻ പണമിടപാട് മെയ് 23ന് തടസ്സപ്പെടും


സാങ്കേതിക സംവിധാനം നവീകരിക്കുന്നതിന് ഭാഗമായാണിത്.

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. പുലർച്ച് 12 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാണ് ഇടപാട് തടസ്സപ്പെടുക.

സാങ്കേതക സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആർബിഐയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം, ആർടിജിഎസ് വഴി പണമിടപാടിന് സൗകര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ 18ന് ആർടിജിഎസിനും സമാനമായ നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസ്സപ്പെടുന്നകാര്യം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കും.

നിലവിൽ ഏഴുദിവസവും 24 മണിക്കൂറും എൻഇഎഫ്ടി വഴി ഓൺലൈനായി പണമിടപാട് നടത്താൻ സൗകര്യമുണ്ട്. അരമണിക്കൂർ കൂടുമ്പോൾ ബാച്ചുകളായാണ് പണം അക്കൗണ്ടുകളിൽ വരവുവെയ്ക്കുക. എൻഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനും കഴിയും.

NEFT service won't be available on May 23 during these hours.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented