
പാത്രം കഴുകാനും ഒപ്പം ചെടികൾക്കിടാനും ഉപയോഗിക്കാവുന്നത് എന്ന പേരിലുള്ളതും ഓൺലൈൻ സൈറ്റുകളിലുണ്ട്. തമിഴ്നാട് ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങളാണ് കൂടുതലും. തടി ഉയർന്ന ഊഷ്മാവിൽ കത്തിച്ച് എടുക്കുന്ന ഈ ചാരം ഭസ്മസമാനമായ പൊടിയാണ്. അങ്ങനെ ഗുണവും മണവും നിറവും തനി ചാരം തന്നെ. വെബ് സൈറ്റുകളിലുള്ള ഉപഭോക്തൃ വിലയിരുത്തലുകളിൽ (കസ്റ്റമർ റിവ്യൂ) ചാരത്തിന്റെ അപദാനങ്ങളാണ് ഏറെയും. അഞ്ച് സ്റ്റാറുകളിൽ ചാരത്തിന്റെ റേറ്റിങ് ഒരു സ്റ്റാർ മാത്രമേ ഉള്ളൂ. നാട്ടുകാർ പഴമയിലേക്ക് തിരിച്ചു പോവുന്നതിനനുസരിച്ചിരിക്കും ചാരത്തിന്റെ റേറ്റിങ് ഉയരാൻ.
കാർബണിന്റെ ശുദ്ധീകരണ സ്വഭാവം
ചാരം പാത്രം കഴുകാൻ മികച്ച വസ്തുവാണ്. കാർബണിന്റെ ശുദ്ധീകരണ സ്വഭാവമാണിതിന് അടിസ്ഥാനം. എണ്ണമയം അടക്കമുള്ള അഴുക്കുകളെ ചാരം നീക്കംചെയ്യും. ഒരു പക്ഷേ, വെട്ടിത്തിളക്കം ഒന്നും കിട്ടിയില്ലെന്നു വരും. പക്ഷേ, രാസവസ്തുക്കൾ ഇല്ലെന്ന പൂർണവിശ്വാസം ചാരത്തിന് ഉറപ്പു നൽകാനാവും. ചാരത്തിലുള്ള പൊട്ടാസ്യത്തിന്റെ സാന്നിധ്യമാണ് അതിന് വളത്തിന്റെ കൂടി പദവി കൊടുക്കുന്നത്.
എസ്. സന്ദീപ്,
സീനിയർ സയന്റിസ്റ്റ്,
കേരള വന ഗവേഷണ സ്ഥാപനം (കെ.എഫ്.ആർ.ഐ.), പീച്ചി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..