സെബിയുടെ അംഗീകാരം ആവശ്യമില്ലെന്ന് അദാനി, വേണമെന്ന് എന്‍ഡിടിവി: തര്‍ക്കം കോടതിയിലേയ്ക്ക്


Money Desk

വായ്പാ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം സെബിയുടെ അധികാര പരിധിയില്‍ പെടാത്തതായതിനാല്‍ ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കേണ്ട സാഹചര്യവുമുണ്ട്. 

ഗൗതം അദാനി

എന്‍ഡിടിവിയെ ഏറ്റെടുക്കാന്‍ അദാനിക്ക് കഴിയില്ലെന്നും എന്നാല്‍ അതിന് തടസ്സമില്ലെന്നും വാദങ്ങള്‍ ഉന്നയിച്ച് പ്രണോയ് റോയും ഗൗതം അദാനിയും.

എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് സെബി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള നീക്കത്തിന് തടസ്സമാവില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.

ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ സെബിയുടെ വിലക്കുണ്ടെന്നും അതുകൊണ്ട് ഇടപാടിന് സെബിയുടെ അനുമതി ആവശ്യമാണെന്നും കാണിച്ച് എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയും രാധിക റോയും അദാനിയുടെ നീക്കം തടയാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു.

അതേസമയം, സെബിയുടെ വിലക്ക് നിലവിലെ ഇടപാടിനെ ബാധിക്കില്ലെന്നാണ് അദാനിയുടെ നിലപാട്. സെബിയുടെ അംഗീകാരം ഇടപാടിന് ആവശ്യമില്ലെന്ന് അദാനി ഗ്രൂപ്പും പറയുന്നു.

2020ല്‍ പ്രണോയ് റോയിക്കും രാധിക റോയിക്കും ഏര്‍പ്പെടുത്തിയ രണ്ടുവര്‍ഷത്തെ വിലക്ക് നവംബര്‍ 26ന് അവസാനിക്കാനിരിക്കെയാണ് ഇരുവരും ഓഹരി കൈമാറ്റത്തിന് തടസ്സമുന്നയിച്ചത്. ഓഹരികള്‍ നേരിട്ടോ പരോക്ഷമായോ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മറ്റേതെങ്കിലും തരത്തില്‍ ഇടപാടുകള്‍ നടത്തുന്നതിനോ വിലക്ക് ബാധകമാണ്.

അതേസമയം, ഇടപാട് തടസ്സപ്പെട്ടാല്‍ നിയമപരമായി നേരിടാനാണ് അദാനിയുടെ നീക്കം. പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ആവശ്യപ്പെട്ട് അദാനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വായ്പാ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം സെബിയുടെ അധികാര പരിധിയില്‍ പെടാത്തതായതിനാല്‍ ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കേണ്ട സാഹചര്യവുമുണ്ട്.

കരാര്‍ പ്രകാരം ഓഹരി കൈമാറണമെന്ന് ആവശ്യപ്പെട്ടാല്‍ രണ്ടുദിവസത്തിനകം കടംകൊടുത്തയാള്‍ക്കോ അല്ലെങ്കില്‍ അയാള്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിക്കൊ ഓഹരികള്‍ നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ കരാര്‍ ലംഘനമാകുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Also Read

എൻഡിടിവി പിടിച്ചടക്കാൻ അദാനി പയറ്റിയത് ...

മീഡിയ വിഭാഗം സ്ഥാപിച്ച അദാനി ഗ്രൂപ്പ്, എന്‍ഡിടിവിയുടെ 29.18ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്നും 26ശതമാനംകൂടി സ്വന്തമാക്കാന്‍ ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിക്കുമെന്നും നേരത്തെ വ്യക്തമാക്കിയരുന്നു.

Content Highlights: NDTV case: Adani may move Delhi High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented