.
മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിക്ക് അതിവേഗം വളരുന്ന എന്‍ബിഎഫ്സിക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചു. മുംബൈയില്‍ നടന്ന രണ്ടാമത് ബിഎഫ്എസ്ഐ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനനും ബിസിനസ് ഹെഡും ഇവിപിയുമായ ജിജിത്രാജ് തെക്കയിലും ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡവലപ്മെന്റ് കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍ മഹേഷ് ജി തക്കറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
മൂവായിരം കോടി രൂപയ്ക്കുള്ള വായ്പകള്‍ വിതരണം ചെയ്തുകൊണ്ട് 2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വായ്പാ വിതരണത്തില്‍ ഇന്‍ഡെല്‍മണി 210 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ വായ്പാ പോര്‍ട്ഫോളിയോയില്‍ 92 ശതമാനവും സ്വര്‍ണ പണയത്തിന്‍മേലുള്ള വായ്പയാണ്. ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2022-23 സാമ്പത്തിക വര്‍ഷം 72 ശതമാനം വളര്‍ന്ന് 1200 കോടി രൂപയിലെത്തിയിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷം 31 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 6 മടങ്ങാണ് വര്‍ധിച്ചത്. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ഈ വര്‍ഷം ഇന്‍ഡെല്‍ മണിയുടെ റേറ്റിംഗ് ട്രിപ്പിള്‍ ബി പ്ളസ് സ്റ്റേബിള്‍ എന്ന നിലയില്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇന്‍ഡെല്‍ മണിക്ക് കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര , എന്നിവിടങ്ങളിലായി 253 ശാഖകളുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബങ്കാള്‍ എന്നിവിടങ്ങളിലായി 105 ശാഖകള്‍ കൂടി തുറക്കും. മൂന്നാമത്തെ മാറ്റാനാകാത്ത എന്‍സിഡി പബ്ളിക് ഇഷ്യു ഈ മാസം തന്നെ ഇറക്കാനും പദ്ധതിയുണ്ട്.
Content Highlights: Fastest Growing NBFC Award for Indel Money
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..