
Muthoottu Mini
കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി രാജ്യത്തുടനീളം സാന്നിധ്യം വ്യാപിപ്പിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടാണ് പുനഃസംഘടന ഉള്‍പ്പടെയുള്ള പരിഷ്കാരങ്ങള്‍ കമ്പനി നടപ്പാക്കുന്നത്.
ഇതിന്റെ ആദ്യപടിയായി വിജയവാഡയില്‍ സോണല്‍ ഓഫീസും ആന്ധ്രയില്‍ 13 ശാഖകളും കമ്പനി തുറന്നു. കമ്പനി മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പുതിയ ശാഖകള്‍ ഉദ്ഘാടനം ചെയ്തു.
ഗൂട്ടി, അനന്തപുരം, ഗുണ്ടകല്‍, യെമ്മിനെഗര്‍, നന്ത്യാല, കല്യണ്‍ഗുര്‍ഗം, നരസരോപേട്ട, ധോണ് തുടങ്ങിയ സ്ഥലങ്ങളിലാണ് ശാഖകള്‍ തുറന്നത്. ഇതോടെ 10 സംസ്ഥാനങ്ങളിലായി 806 ശാഖകളുണ്ട്. കേന്ദ്ര ഭരണ പ്രദേശത്തും ശാഖയുണ്ട്.
3000ലധികം ജീവനക്കാരുള്ള കമ്പനി ഈവര്‍ഷംമാത്രം രാജ്യത്തുടനീളം 400ലധികം പേരെ പുതിയതായി നിയമിച്ചതായും മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.
Muthoottu Mini Financiers announces vast expansion and remarkable restructuring plans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..