നയിക്കാന്‍ ഇനി പുതുതലമുറ: ആകാശിനു പിന്നാലെ ഇഷ റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്തേയ്ക്ക്


ആകാശിന്റെ നിയമനം പുറത്തുവന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളം ഉയര്‍ന്ന് 2,597 രൂപയിലെത്തി. 

Photo: Gettyimages

റിലയന്‍സില്‍ ഇനി അധികാര കൈമാറ്റത്തിന്റെ കാലം. ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനുപിന്നാലെ ഇഷയ്ക്കും പുതിയ ചുമതല ലഭിച്ചേക്കും.

റിലയന്‍സ് ജിയോയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍നിന്ന് മുകേഷ് അംബാനി രാജിവെച്ച ഉടനെയായിരുന്നു ആകാശിന്റെ നിയമനം. ആകാശിന്റെ ഇരട്ട സഹോദരിയായ ഇഷയെ റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായിട്ടായിരിക്കും നിയമിക്കുക.

കുടുംബത്തിലെ പുതുതലമുറയാകും ഇനി കമ്പനികളെ നയിക്കുകയെന്ന സൂചനയാണ് ഇഷയുടെ നിയമനത്തിലൂടെ മുകേഷ് വ്യക്തമാക്കുന്നത്. ആകാശിന്റെ നിയമനം പുറത്തുവന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളം ഉയര്‍ന്ന് 2,597 രൂപയിലെത്തി.

റിലയന്‍സിനെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമായ സമയത്താണ് പുതുതലമുറ കൈമാറ്റം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. എണ്ണശുദ്ധീകരണം, പെട്രോ കെമിക്കല്‍ ബിസിനസുകളില്‍നിന്ന് കമ്പനി വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. ടെലികോം മേഖലയില്‍ സാന്നിധ്യമുറപ്പിച്ച കമ്പനി, ഇ-കൊമേഴ്‌സ്, ഹരിത ഊര്‍ജം എന്നീ വന്‍കിട ബിസിസ് മേഖലകൂടി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്.

രാജ്യത്തുടനീളം റീട്ടെയില്‍ ബിസിനസ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം വിജയത്തോടടുത്തുകഴിഞ്ഞു. അതിന്റെ ഭാഗമായി നിരവധി കമ്പനികളെയാണ് ഇതിനകം റിലയന്‍സ് ഏറ്റെടുത്തത്.

പ്രധാന സ്ഥാനത്തേയ്ക്ക് എത്തുന്നതിനുമുമ്പുതന്നെ, അകാശും ഇഷയും ബന്ധപ്പെട്ട കമ്പനികളില്‍ പ്രമുഖ സ്ഥാനങ്ങളില്‍തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള മെന്‍ലോ പാര്‍ക്ക് കമ്പനി ജിയോ പ്ലാറ്റ്‌ഫോമില്‍ ആറ് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചപ്പോള്‍ മെറ്റയുമായി ചര്‍ച്ച നടത്തിയവരില്‍ ഇരുവരുമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലെ വാര്‍ഷിക പൊതുയോഗങ്ങളില്‍ പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍നിരയില്‍നിന്ന് ഇരുവരും ശ്രദ്ധനേടി.

യേല്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയും മക്കിന്‍സി ആന്‍ഡ് മക്കിന്‍സിയിലെ മുന്‍ കണ്‍സള്‍ട്ടന്റുമായ ഇഷ, 2016ല്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ അജിയോ ആരംഭിച്ച് ഇ-കൊമേഴ്‌സ് വഴി ഫാഷന്‍ റീട്ടെയില്‍ മേഖലയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

റിലയന്‍സ് റീട്ടെയിലിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഉഭപോക്തൃ ഇലക്ട്രോണിക് ശൃംഖലയായ റിലയന്‍സ് ഡിജിറ്റല്‍, ജിയോമാര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ളവ പ്രവര്‍ത്തിച്ചുവരുന്നു. 12,000ലധികം സ്റ്റോറുകള്‍ ഇതിനകം റിലയന്‍സ് റീട്ടെയിലിനുണ്ട്.

2020ല്‍ ജിയോ പ്ലാറ്റ്‌ഫോംസ് 25 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് മെറ്റ, ഗൂഗിള്‍ തുടങ്ങിയ വന്‍കിടക്കാരില്‍നിന്ന് സമാഹരിച്ചത്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് മുകേഷ് അംബാനി. 91 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Content Highlights: Mukesh Ambani sets succession plan in motion

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented