107 വിമാനത്താവളങ്ങൾ കനത്ത നഷ്ടത്തിൽ: തിരുവനന്തപുരത്തെ നഷ്ടം 100കോടി


2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. കോവിഡ് വ്യാപനത്തെതുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതാണ് പ്രധാനകാരണം.

പ്രതീകാത്മകചിത്രം | Photo : ANI

യർപോർട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. കോവിഡ് വ്യാപനത്തെതുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതാണ് പ്രധാനകാരണം.

മുൻസാമ്പത്തികവർഷത്തെ അപേക്ഷിച്ച് നഷ്ടംഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തികവർഷം 1,368.82 കോടി രൂപയായിരുന്നു.

രാജ്യത്തെ ഏറ്റവുംതിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം നഷ്ടത്തിന്റെകാര്യത്തിൽ രണ്ടാംസ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തികവർഷത്തിൽ 111.77 കോടി നഷ്ടംരേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്തവർഷം 13.15 കോടി ലാഭത്തിലായിരുന്നു.

തിരക്കിൽ രണ്ടാംസ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ൽ 96.1കോടിയും 2020ൽ 2.54കോടി രൂപയും അറ്റാദായംനേടിയിരുന്നു.

തിരുവനന്തപരും എയർപോർട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്. മുൻവർഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്.

അതേസമയം, കോവിഡ് വ്യാപനമൊന്നും ജുഹു, പുണെ, ശ്രീനഗർ, പട്‌ന വിമാനത്താവളങ്ങളെ ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങൾ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented