പണക്ഷാമം: പലിശകൂട്ടി നിക്ഷേപം സമാഹരിക്കാന്‍ ബാങ്കുകള്‍


Money Desk

നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ നിക്ഷേപ പലിശ ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

Photo:Reuters

വായ്പാ ആവശ്യത്തില്‍ കുതിപ്പുണ്ടായതോടെ പണലഭ്യതാ ഭീതിയില്‍ ബാങ്കുകള്‍. വായ്പാ വളര്‍ച്ചയോടൊപ്പം നിക്ഷേപവരവില്‍ കുറവുണ്ടായതാണ് ബാങ്കുകളെ ബാധിച്ചത്. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപണിയിലെ അധിക പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുത്തതും ബാങ്കുകളെ ബാധിച്ചു. അതോടൊപ്പം വേണ്ടത്ര നിക്ഷേപമെത്താതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു.

ഇതേതുടര്‍ന്നാണ് ഒരാഴ്ചക്കിടെ ബാങ്കുകള്‍ നിക്ഷേപ പലിയില്‍ കാര്യമായ വര്‍ധനവരുത്താന്‍ തയ്യാറായത്. വിപണിയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം നിക്ഷേപകര്‍ക്ക് നേട്ടമാകുകയുംചെയ്തു. ആവശ്യത്തിന് പണം ലഭ്യമാകുന്നതുവരെ പലിശ ഉയരാനാണ് സാധ്യത.ഒക്ടോബര്‍ 21വരെയുള്ള കണക്കുപ്രകാരം 128.9 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. വായ്പാ വളര്‍ച്ച 17.9ശതമാനമാണെന്ന് ആര്‍ബിഐ പുറത്തുവിട്ട ദ്വൈവാര കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമ്പതുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണിത്. അതേസമയം, നിക്ഷേപ വളര്‍ച്ചയില്‍ കാര്യമായ കുറവുണ്ടാകുകയുംചെയ്തു. വാര്‍ഷിക വളര്‍ച്ച 9.5ശതമാനത്തിലൊതുങ്ങി.

റീട്ടെയില്‍ വായ്പകളോടൊപ്പം കോര്‍പറേറ്റുകള്‍ക്കിടയിലെ മൂലധന ഡിമാന്റ് പെട്ടെന്ന് വര്‍ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് റേറ്റിങ് ഏജന്‍സിയായ കെയര്‍ എഡ്ജ് വിലയിരുത്തുന്നു. വായ്പാ ആവശ്യകത വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപ പലിശയും ഉയര്‍ത്തിതുടങ്ങി.

1.15ശതമാനം വര്‍ധനവാണ് നിക്ഷേപ പലിശയില്‍ ആക്‌സിസ് ബാങ്ക് പ്രഖ്യാപിച്ചത്. നവംബര്‍ അഞ്ചുമുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ആക്‌സിസ് ബാങ്ക് എഫ്ഡി പലിശ കൂട്ടുന്നത്. എസ്ബിഐ ആകട്ടെ 25 മുതല്‍ 80 ബേസിസ് പോയന്റ് വരെയാണ് പലിശ വര്‍ധിപ്പിച്ചത്. ഒക്ടോബര്‍ 15ന് 10-20 ബേസിസ് പോയന്റിന്റെ വര്‍ധനയ്ക്കു പിന്നാലെ ഒക്ടോബര്‍ 22നായിരുന്നു രണ്ടാമത്തെ വര്‍ധന.

Also Read

മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ ലഭിക്കുമോ?

നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ നിക്ഷേപ പലിശ ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് കുറച്ചുകൂടി ഉയര്‍ന്നശേഷം സ്ഥിരതയാര്‍ജിക്കുമെന്നാണ് നിരീക്ഷണം. കോവിഡിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി തരണംചെയ്യുന്നിതിനാണ് റിസര്‍വ് ബാങ്ക് നിരക്ക് കുത്തിനെ കുറച്ചത്. അതോടെ നിക്ഷേപ പലിശ എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തുകയുംചെയ്തു.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌

Content Highlights: Money Scarcity: Banks to raise fixed deposit interest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented