ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ വില്‍ക്കുന്നതിന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, ലാപ് ടോപ്, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവയാകും വില്പന നടത്തുക. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ വഴി ഏപ്രില്‍ 20 മുതല്‍ ഉത്പന്നങ്ങള്‍ വിതരണം തുടങ്ങും.
മെയ് മൂന്നുവരെ അടച്ചിടല്‍ നീട്ടിയതിനെതുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഇ-കൊമേഴ്‌സ് കമ്പനികളുടെ വാഹനങ്ങള്‍ക്ക് ഇതിനായി പ്രത്യേക അനുമതി നല്‍കാനാണ് തീരുമാനം.
ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍ എന്നിവമാത്രം വിതരണം ചെയ്യാനായിരുന്നു നേരത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരുന്നത്.
തളര്‍ച്ചയിലായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉണര്‍വേകാനാണ് സര്‍ക്കാരിന്റെ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..