ഇലക്ട്രിക് വാഹനങ്ങള്‍, നിര്‍മിത ബുദ്ധി മേഖലകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളുമായി മിറെ അസറ്റ്


ഭാവി സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെട്ട കമ്പനികളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ മ്യൂചല്‍ ഫണ്ടുകള്‍ ആരംഭിക്കുന്ന ഇത്തരത്തിലെ ആദ്യ പദ്ധതിയാണിത്.

Photo:Gettyimages

മിറെ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിള്‍സ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, മിറെ അസറ്റ് ഗ്ലോബല്‍ എക്സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ടെക്നോളജി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവ അവതരിപ്പിച്ചു.

വൈദ്യുത, ഓട്ടോണമസ് വാഹനങ്ങള്‍, അവയുടെ സാങ്കേതികവിദ്യ, ഘടകങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആഗോള ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണ് ആദ്യത്തേത്. ആഗോള എക്സ് നിര്‍മിത ബുദ്ധിയും സാങ്കേതികവിദ്യയും സംബന്ധിച്ച ഇടിഎഫ് യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ടാണ് രണ്ടാമത്തേത്.

ഭാവി സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെട്ട കമ്പനികളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ മ്യൂചല്‍ ഫണ്ടുകള്‍ ആരംഭിക്കുന്ന ഇത്തരത്തിലെ ആദ്യ പദ്ധതിയാണിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈദ്യുത, ഓട്ടോണമസ് വാഹനങ്ങളിലും അനുബന്ധ സാങ്കേതികവിദ്യകളിലും ഘടകങ്ങളിലും വസ്തുക്കളിലുമുള്ള കമ്പനികളില്‍ അടിസ്ഥാനമായ ആഗോള ഇടിഎഫുകളിലായിരിക്കും മിറെ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിള്‍സ് ഇടിഎഫ്സ് ഫണ്ട് ഓഫ് ഫണ്ട് (ഇവി എഫ് ഒ എഫ്) നിക്ഷേപിക്കുക.

കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. എന്‍എഫ്ഒ ഓഗസ്റ്റ് 30ന് അവസാനിക്കും.

Content Highlights: Mirae launches 2 funds on electric, autonomous vehicles and AI themes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented