Photo:Francis Mascarenhas|REUTERS
മുംബൈ: മിറെ അസറ്റ് ഇന്‍വെസ്റ്റമെന്റ് മാനേജേഴ്സ് ഇന്ത്യ ബാങ്കിങ്-സാമ്പത്തിക സേവനമേഖലകളില്‍ നിക്ഷേപിക്കുന്ന മിറെ അസറ്റ് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ട് അവതരിപ്പിച്ചു.
2020 നവംബര്‍ 25-ന് ആരംഭിച്ച പദ്ധതി ഓഫര്‍ ഡിസംബര്‍ നാലിന് അവസാനിക്കും. ഹര്‍ഷദ് ബോറവാകും ഗൗരവ് കൊച്ചാറുമാണ് പദ്ധതി കൈകാര്യം ചെയ്യുക.
5000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഒരുരൂപയുടെ ഗുണിതങ്ങളായും നി്കഷേപിക്കാന്‍ അവസരമുണ്ട്.
സവിശേഷതകള്‍:
- ഇന്ത്യയില്‍ ലിസ്റ്റുചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ പദ്ധതി നിക്ഷേപംനടത്തും.
- അസറ്റ് മാനേജുമെന്റ് കമ്പനികള്‍, ലൈഫ്-നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍, ബ്രോക്കിങ് കമ്പനികള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍, ഫിന്‍ടെക്കുകള്‍ തുടങ്ങിയവയിലും പദ്ധതിക്കു നിക്ഷേപിക്കാനാവും.
- ഉയര്‍ന്ന വളര്‍ച്ചയും ഉയര്‍ന്ന വരുമാനനിരക്കും ഉള്ളതും സ്ഥായിയായ മല്‍സരാധിഷ്ഠിത ശേഷിയും ഉള്ള കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
- വലിയ 250 കമ്പനികളില്‍ ഏകദേശം 30 ശതമാനം വിപണി മൂലധനം സാമ്പത്തിക മേഖലയിലെ കമ്പനികള്‍ക്കാണുള്ളത്.
- ഇന്ത്യന്‍ ബാങ്കുകളുടെ മൂലധന സ്ഥിതി കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെയേറെ ശക്തമായിട്ടുണ്ട്. നിയന്ത്രണ മാനദണ്ഡമായ 9.25 ശതമാനത്തെ അപേക്ഷിച്ച് ഉയര്‍ന്ന നിലയില്‍ 13 ശതമാനത്തിലാണ് രണ്ടാം തല മൂലധനമെന്ന് ബ്ലൂംബെര്‍ഗിന്റെ 2020 ഒക്ടോബറിലെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..