Photo Courtesy: www.facebook.com|TheBismiGroup
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നായ അജ്മല്‍ബിസ്മിയില്‍ തകര്‍പ്പന്‍ ഓഫറുകളുമായി ഇയര്‍ എന്‍ഡ് സെയില്‍. 10000 രൂപയുടെ പര്‍ച്ചേസുകളില്‍ 10000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ സ്വന്തമാക്കാവുന്നതാണ്.
പഴയ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. 15000 രൂപ വരെയുളള മൊബൈല്‍ പര്‍ച്ചേസുകള്‍ക്ക് പവര്‍ബാങ്കും, ഇയര്‍ഫോണും 30000 രൂപ വരെയുളള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് പവര്‍ബാങ്കും എയര്‍പോഡും 30000 രൂപയ്ക്ക് മുകളിലുളള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് സ്മാര്‍ട്ട് വാച്ചും ലാപ്‌ടോപ് പര്‍ച്ചേസുകളില്‍ സ്മാര്‍ട്ട് വാച്ച്, ബാഗ്, ആന്റിവൈറസ്, മൗസ് തുടങ്ങിയവയും സമ്മാനമായി ലഭിക്കുന്നതാണ്.
മൈ ലക്കി ഡേ ഓഫറിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ബംപര്‍ സമ്മാനമായി ടാറ്റ ആള്‍ട്രോസ് സ്വന്തമാക്കാനുളള സുവര്‍ണാവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 50% വരെ വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും, 60% വരെ വിലക്കുറവില്‍ ആക്‌സസറികള്‍, 45% വരെ വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 25% വരെ വിലക്കുറവില്‍ റഫ്രിജറേറ്ററുകള്‍, 50% വരെ വിലക്കുറവില്‍ എസികള്‍, 60% വരെ വിലക്കുറവില്‍ കിച്ചണ്‍ അപ്ലയന്‍സുകള്‍, 65% വരെ വിലക്കുറവില്‍ സൗണ്ട് ബാര്‍, ഹോം തീയറ്റര്‍ തുടങ്ങിയവയെല്ലാം ഇയര്‍ എന്‍ഡ് സെയിലിന്റെ ഭാഗമാണ്.
തിരഞ്ഞെടുത്ത ലാപ്‌ടോപ് പര്‍ച്ചേസുകള്‍ക്കൊപ്പം എച്ച്.പി കളര്‍ പ്രിന്ററും തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം ബ്രാന്റഡ് സ്മാര്‍ട്ട്‌ഫോണും സൗജന്യമായി ലഭിക്കുന്നതാണ്. എല്ലാ ഉത്പ്പന്നങ്ങളും ഓണ്‍ലൈനില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ വാങ്ങിക്കാമെന്നത് അജ്മല്‍ബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകള്‍ക്കുപുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1 ഇഎംഐ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നല്‍കുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയില്‍ എക്‌സ്റ്റെന്റഡ് വാറന്റിയും അജ്മല്‍ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.
ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവില്‍ സ്വന്തമാക്കാവുതാണ്. തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ക്ക് മികച്ച കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പഴം, പച്ചക്കറികള്‍ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാല്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ അജ്മല്‍ബിസ്മിക്കാവുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..