-
മാതൃഭൂമി മാക്‌സഡ് വെബിനാര്‍ പരമ്പരയിലെ അവസാന സെഷന്‍ ഓഗസ്റ്റ് 15 വൈകിട്ട് 6:30 നു സൂം ആപ്പ് വഴി നടന്നു. കോവിഡ് മഹാമാരി, പുതിയ ദേശീയ വിദ്യാഭാസ നയം എന്നിവയുടെ
പശ്ചാത്തലത്തില്‍ വിദ്യാഭാസ മേഖലയില്‍ പ്രതീക്ഷിക്കപ്പെടുന്ന സമഗ്ര പരിവര്‍ത്തനത്തെ കുറിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ യും കേരള ഡിജിറ്റല്‍ ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയുടെ നിയുക്ത പ്രഥമ വൈസ് ചാന്‍സലറുമായ ഡോക്ടര്‍ സജി ഗോപിനാഥ് സംസാരിച്ചു.
കോവിഡ് മഹാമാരി വിദ്യാഭാസ പ്രക്രിയയെ കൂടുതല്‍ വേഗത്തില്‍ ഡിജിറ്റലൈസ്ഡ് ചെയ്യാന്‍ സഹായിച്ചു. വിദൂര പഠന രീതി സ്‌കൂള്‍ മുതല്‍ കോളേജ് തലത്തില്‍ വരെ ഒരു പുതിയ മാനദണ്ഡമായി മാറിക്കഴിഞ്ഞതായും ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. വ്യക്തിഗത സഞ്ചാര സ്വാതന്ത്ര്യം കുറഞ്ഞ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി ആയാലും ജോലി സ്ഥലങ്ങള്‍ ആയാലും കാര്യക്ഷമമായ വിദൂര പ്രവര്‍ത്ത ശൈലി വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കണം.
പുതിയ ദേശിയ നയം ഉപരിപഠനത്തെ കൂടുതല്‍ പ്രാദേശികമാക്കാനും വിദ്യാര്‍ത്ഥി
കേന്ദ്രീകൃതമാക്കാനും നിര്‍ദേശിക്കുന്നു. പുതിയ ജിഗ് സമ്പദ്‌വ്യവസ്ഥക്കു അനുയോജ്യമായ അറിവും കഴിവുകളും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താന്‍ പുതിയ വിദ്യാഭാസ നയം ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കുകയും അഫിലിയേഷന്‍ സിസ്റ്റം മാറ്റി എല്ലാ കോളേജുകള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വയംഭരണ സ്വാതന്ത്യം നല്‍കുന്ന വഴിയും വിദ്യാഭാസ മേഖലയില്‍ പെട്ടെന്ന് തന്നെ നല്ല മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുമെന്നും മുന്‍ ഐഐഎം കോഴിക്കോട് പ്രൊഫസര്‍ കൂടിയായ ഡോ സജി അഭിപ്രായപ്പെട്ടു.
ഏഴു ആഴ്ചയായി നടന്നു വന്ന മാതൃഭൂമി മാക്‌സഡ് വെബിനാര്‍ പരമ്പര ഏകദേശം 1600 ല്‍ പരം പ്രേക്ഷകര്‍ സൂം ആപ്പ് വഴിയും അനേകായിരം പേര്‍ യുട്യൂബ് ചാനല്‍ വഴിയും കണ്ടതായി മാക്‌സഡ് ചീഫ് ക്യൂറേറ്റര്‍ ഡോ വിനീത് നായര്‍ പറഞ്ഞു. ഇതിന്റെ വിജയത്തിന് മാതൃഭൂമി നല്‍കി വന്ന പിന്തുണ ഏറെ സ്തുത്യര്‍ഹമാണെന്നു ഡോ വിനീത് പറഞ്ഞു. ഇതിന്റെ വിജയത്തിന് മാതൃഭൂമി
നല്‍കി വന്ന പിന്തുണ ഏറെ സഹായകരമായെന്നും ഡോ വിനീത് അഭിപ്രായപ്പെട്ടു.
Content highlights : mathrubhumi maxed webinar series talk by saji gopinath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..