മല്യയെയും നീരവ് മോദിയെയും ചോക്‌സിയെയും ഇന്ത്യയിലെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി


വിജയ് മല്ലയെയും നീരവ് മോദിയെയും യുകെയിൽനിന്ന് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ചോക്‌സി ആന്റിഗ്വയിലാണെന്നാണ് വിവരം.

ന്യൂഡൽഹി: വൻതോതിൽ വായ്പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

വിജയ് മല്ലയെയും നീരവ് മോദിയെയും യുകെയിൽനിന്ന് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ചോക്‌സി ആന്റിഗ്വയിലാണെന്നാണ് വിവരം.

ഇൻഷുറൻസ് ഭേദഗതിബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് രാജ്യസഭയിൽ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കടക്കെണിയിലായി പ്രവർത്തനംനിർത്തിയ കിങ്ഫിഷർ എയർലൈൻസ് 90,000 കോടി രൂപയാണ് വായ്പയനിത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യതവരുത്തി മുങ്ങിയെന്നാണ് നീരവ് മോദിക്കും അമ്മാവൻ ചോക്‌സിക്കുമെതിരെയുള്ള ആരോപണം.

മല്യയെ കൈമാറാൻ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയച്ചതിനുപിന്നാലെയാണ് ധനമന്ത്രിയുടെ പരാമർശം.

അടുത്തയിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗീതാഞ്ജലി ഗ്രൂപ്പിന്റെയും ചോക്‌സിയുടെയും 14.45 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2,550 കോടി മൂല്യമുള്ള സ്വത്തും ഇഡി പിടിച്ചെടുത്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented