.
കോഴിക്കോട്: സ്വർണാഭരണ നിർമാണ, വിപണനരംഗത്ത് മുപ്പതുവർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ലോകത്തെ ഏറ്റവും വലിയ ജൂവലറി സ്റ്റോറുമായി എത്തുന്നു. കോഴിക്കോട് ബാങ്ക് റോഡിലാണ് നിർമാണംമുതൽ വിപണനംവരെ നേരിട്ട് കണ്ടറിയാൻ സൗകര്യമൊരുക്കിക്കൊണ്ട് ആർട്ടിസ്ട്രി സ്റ്റോർ തുറക്കുന്നത്. മേയ് ഏഴിന് രാവിലെ 11-ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനം ചെയ്യും. അഞ്ചു നിലകളിൽ ഷോപ്പിങ് ഏരിയയും മൂന്നുനിലകളിൽ പാർക്കിങ്ങുമുൾപ്പെടെ 1.10 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിലാണ് ഷോറൂം ഒരുക്കിയതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
അഞ്ഞൂറോളം ജീവനക്കാർ ഇവിടെ ജോലിചെയ്യുന്നുണ്ട്. ആഭരണനിർമാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. വധുവിന് ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം സജ്ജീകരിച്ച വെഡ്ഡിങ് അറീന, ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള ബിസ്പോട്ട് സ്യൂട്ട്, മികച്ച വ്യക്തിഗത സേവനങ്ങൾക്ക് പ്രിവിലേജ്ഡ് ലോഞ്ച് എന്നിവ സവിശേഷതകളാണ്. ആഭരണങ്ങൾ പേഴ്‌സണലൈസ് ചെയ്യുന്നതിനും ഇഷ്ടാനുസരണം രത്നക്കല്ലുകൾ

തത്സമയം പതിച്ചുനൽകുന്നതിനുമുള്ള സംവിധാനവുമുണ്ട്. രത്നങ്ങളുടെ സവിശേഷതകൾ അറിഞ്ഞുവാങ്ങുന്നതിന് വിദഗ്ധരുടെ സേവനവും ലഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വർഷങ്ങൾ പഴക്കമുള്ള അമൂല്യമായ ആഭരണങ്ങളും രത്നങ്ങളും പുരാവസ്തുക്കളും കണ്ടാസ്വദിക്കാനും കഴിയും. വാർഷികം പ്രമാണിച്ച് ഓരോ മുപ്പതിനായിരം രൂപയുടെ വാങ്ങലിനും 100 മില്ലിഗ്രാം സ്വർണനാണയത്തിനു തുല്യമായ സമ്മാനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഡയമണ്ട്, ജെംസ്റ്റോൺ, പേൾ ആഭരണങ്ങൾക്ക് 250 മില്ലിഗ്രാം സ്വർണനാണയത്തിനു തുല്യമായ സമ്മാനം ലഭിക്കും. ഈ മാസം 31 വരെയാണ് ഓഫർ.
കൗതുകം നിറച്ച് ലോക്കറ്റുകൾ, രത്നകിരീടം
ഏറ്റവും തൂക്കമുള്ളതും ഏറ്റവും കൂടുതൽ വജ്രം പിടിപ്പിച്ചതുമായ ലോക്കറ്റിനുള്ള ഗിന്നസ് റെക്കോഡ് നേടിയ ഗണേഷ് ലോക്കറ്റ്, ഇത്തവണത്തെ ഗിന്നസ് റെക്കോഡിന് അപേക്ഷ നൽകിയ രാംദർബാർ ലോക്കറ്റ് എന്നിവയൊക്കെ സ്റ്റോറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 104 കാരറ്റിലുള്ള 11,472 വജ്രങ്ങളാണ് ഗണേഷ് ലോക്കറ്റിലുള്ളത്. രാംദർബാർ ലോക്കറ്റിൽ 1887 ഗ്രാം തൂക്കമുള്ള 54,660 വജ്രങ്ങളാണ് ഘടിപ്പിച്ചത്. പ്രദർശനത്തിനു വെച്ച രത്നാഭരണകിരീടവും കാണികളെ ആകർഷിക്കുന്നു. ഏറ്റവും കൂടുതൽ മരതകക്കല്ല് പതിപ്പിച്ച കിരീടമെന്ന പ്രത്യേകതയാണ് ഇതിനുള്ളത്.
Content Highlights: malabar gold new showroom


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..