ജെ.എം ഫിനാന്‍ഷ്യലിന് സില്‍വര്‍ എഡ്ജില്‍ 95 കോടിയുടെ നിക്ഷേപം


-

കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റി പ്രമുഖ ബ്രാന്‍ഡിംഗ് കമ്പനിയായ സില്‍വര്‍ എഡ്ജ് ടെക്നോളജീസില്‍ (സില്‍വര്‍ പുഷ്) 95 കോടി രൂപയുടെ നിക്ഷേപം നടത്തി. ആശിഷ് കച്ചോളിയ, മിറാബിലിസ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, സെവന്‍ ഹില്‍സ് ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകരും ഫണ്ട് സമാഹരണത്തില്‍ പങ്കെടുത്തു.

നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കമ്പനിയുടെ ആഗോള വിപുലീകരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റി മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് കോത്താരി പറഞ്ഞു.



സില്‍വര്‍ പുഷ് അതിന്റെ ഉടമസ്ഥതയിലുള്ള ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ബ്രാന്‍ഡുകള്‍ക്കും മീഡിയ ഏജന്‍സികള്‍ക്കും പരസ്യ പരിഹാരങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ്. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യുഎസ്എ, ഇന്ത്യ എന്നിങ്ങനെ പത്തിലധികം രാജ്യങ്ങളില്‍ നിലവില്‍ സില്‍വര്‍ എഡ്ജിന് സാന്നിധ്യമുണ്ട്.

Content Highlights: M Financial Leads Rs 95 Cr Investment In Silveredge Technologies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented