ശ്രീനഗറിൽ ഭക്ഷ്യസംസ്‌കരണ ശാല സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്


2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ. സന്ദർശിച്ച വേളയിൽ തങ്ങൾ നൽകിയ നിക്ഷേപ വാഗ്ദാനം നിറവേറ്റിക്കൊണ്ട് ജമ്മുകശ്മീരിൽ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് കാർഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി.

കൊച്ചി: മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല തുറക്കും. ജമ്മു കശ്മീരിൽനിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാനാണ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കുന്നത്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.), ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച 'യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റി'ന്റെ ഭാഗമായി ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി (കാർഷികോത്പാദനം) നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.

2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ. സന്ദർശിച്ച വേളയിൽ തങ്ങൾ നൽകിയ നിക്ഷേപ വാഗ്ദാനം നിറവേറ്റിക്കൊണ്ട് ജമ്മുകശ്മീരിൽ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് കാർഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി.

നിലവിൽ കശ്മീരിൽനിന്ന് ആപ്പിളും കുങ്കുമവും ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വർഷം കോവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടൺ ആപ്പിളാണ് കശ്മീരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്. വരും വർഷങ്ങളിൽ ഈ മേഖലയിൽനിന്നുള്ള ഇറക്കുമതി വൻതോതിൽ വർധിക്കും.

ഇന്ത്യയിൽനിന്ന് ഭക്ഷ്യോത്‌പന്നങ്ങളും ഭക്ഷ്യേതര ഉത്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമാണ് ലുലു. പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം തുറക്കുന്നതോടെ കശ്മീരി ഉത്പന്നങ്ങൾ വൻതോതിൽ ഗൾഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് യൂസഫലി ഉറപ്പുനൽകി.

സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതൽമുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിലവസരവും ഒരുക്കും.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented