.
കൊച്ചി: ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിനെ മിഡില്‍ ഈസ്റ്റ് കൗണ്‍സിലില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യുടെ ചെയര്‍മാനായി നിയമിച്ചു.
ഡല്‍ഹിയില്‍ നടന്ന ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഫിക്കി സെക്രട്ടറി ജനറല്‍ ശൈലേഷ് പതക്, സീനിയര്‍ ഡയറക്ടറും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ റീജിയണുകളുടെ തലവനായ ഗൗതം ഘോഷ്, ജോയിന്റ് ഡയറക്ടറും, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ മേധാവി ദീപ്തി പന്ത് തുടങ്ങിയവരും പങ്കെടുത്തു.
സാമ്പത്തിക സേവനം ഹോസ്പിറ്റാലിറ്റി ബിസിനസ്സ് എന്നീ മേഖലകളില്‍ ശ്രദ്ധയനാണ് അദീബ് അഹമ്മദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലെ പത്തോളം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.
Content Highlights: Lulu Financial Holdings MD Adeeb Ahamed Fiki Chairman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..