പാചകവാതക സിലിന്‍ഡര്‍ ഏത് ഏജന്‍സിയില്‍നിന്നും; ബുക്കിങ് ചട്ടത്തില്‍ മാറ്റംവരും


ടി.എസ്. പ്രതീഷ്

പാചകവാതകം 'ബുക്ക്' ചെയ്യുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സര്‍ക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങള്‍ മാറ്റാന്‍ നടപടിയെടുക്കുന്നത്.

പ്രതീകാത്മക ചിത്രം |ഫോട്ടോ:പി.ടി.ഐ

പാലക്കാട്: ഉപഭോക്താക്കള്‍ക്ക് ഇനി ഏത് ഏജന്‍സിയില്‍നിന്നും പാചകവാതകം വാങ്ങാന്‍ സൗകര്യം വരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍.), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍.) എന്നീ മൂന്നു കമ്പനികളുംചേര്‍ന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം രൂപവത്കരിക്കും.

പാചകവാതകത്തിന് സ്വന്തം ഏജന്‍സിയെമാത്രം ആശ്രയിക്കാതെ, മറ്റേതെങ്കിലും ഏജന്‍സി സമീപത്തുണ്ടെങ്കില്‍ അവിടെനിന്നു സിലിന്‍ഡര്‍ വാങ്ങാന്‍ സൗകര്യമുണ്ടാകണമെന്ന കാഴ്ചപ്പാടിലാണിത്. ഇതിനായി ബുക്കിങ് ചട്ടങ്ങളില്‍ മാറ്റം വരുത്തും.

പാചകവാതകം 'ബുക്ക്' ചെയ്യുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സര്‍ക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങള്‍ മാറ്റാന്‍ നടപടിയെടുക്കുന്നത്.

സിലിന്‍ഡറുകളുടെ ബുക്കിങ്ങില്‍ 2020 നവംബര്‍ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. അതില്‍ പാചകവാതക സിലിന്‍ഡറിന്റെ ബുക്കിങ് ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ളതാക്കി. ഇതേത്തുടര്‍ന്ന് ബുക്കിങ് സംവിധാനം കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ സാധിച്ചതായി എണ്ണക്കമ്പനികള്‍ വിലയിരുത്തിയെങ്കിലും പെട്രോളിയം മന്ത്രാലയത്തില്‍ തുടര്‍ന്നും പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ ചര്‍ച്ചയിലാണ് ഏത് ഏജന്‍സിയില്‍നിന്നും പാചകവാതകം എന്ന ആശയം ഉയര്‍ന്നുവന്നതെന്ന് ഐ.ഒ.സി. വൃത്തങ്ങള്‍ പറഞ്ഞു.

പാചകവാതക ബുക്കിങ് ചട്ടത്തില്‍ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികള്‍ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐ.ഒ.സി. വൃത്തങ്ങള്‍ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented