.
കൊച്ചി: ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ബാരി ആന്റ് മാരി ലിപ്മാന്‍ ഫാമിലി പ്രൈസിന് മലയാളി അമരക്കാരനായ സന്നദ്ധ സംഘടനയായ'മെയ്ക്ക് എ ഡിഫറന്‍സ് ' തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളതലത്തില്‍ 100 എന്‍ട്രികളില്‍നിന്ന് പുരസ്‌കാരത്തിന് അര്‍ഹത നേടിയ മൂന്നു സംഘടനകളിലൊന്നാണ് മെയ്ക്ക് എ ഡിഫറന്‍സ് (മാഡ്). സമ്മാനത്തുകയ്ക്കു പുറമേ വാര്‍ടണ്‍ സ്‌കൂള്‍, യൂനിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനവും ലഭിക്കും.
സമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാന്‍ പ്രാപ്തരായ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുനടത്തിയാണ് യൂനിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ ബാരി ആന്റ് മാരി ലിപ്മാന്‍ സമ്മാനം നല്‍കുന്നത്. അവാര്‍ഡ് പ്രഖ്യാപനം യുഎസിലെ ഫിലാ ഡെല്‍ഫിയയിലായിരുന്നു.
സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരായ കുട്ടികളുടെ ഉന്നമനത്തിനായി മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയ്ക്ക് എ ഡിഫറന്‍സിന്റെ സ്ഥാപകന്‍ മലയാളിയായ ജിതിന്‍ സി നെടുമലയാണ്. 2006ല്‍ 19-ാം വയസില്‍ കോളേജ് പഠന കാലത്താണ് അദ്ദേഹം സംഘടനയ്ക്ക് രൂപം നല്‍കുന്നത്.
മാഡിനു പുറമേ അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട രണ്ടു സന്നദ്ധ സംഘടനകള്‍ ജല വിതരണ, ശുചീകരണ രംഗത്തു പ്രവര്‍ത്തിക്കുന്ന സിഡിഡി സൊസൈറ്റിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കായി രൂപീകരിക്കപ്പെട്ട യാംബ മലാവിയുമാണ്.
Content Highlights: Lipman Family Prize
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..