എൽഐസിയുടെ ഓഹരികൾ സ്വന്തമാക്കാൻ പാൻ അപ്‌ഡേറ്റ് ചെയ്യാം | Step by Step Guide


നിശ്ചിത വിഹിതം ഓഹരികൾ പോളിസി ഉടമുകൾക്കും നീക്കിവെയ്ക്കും. ഓഹരികൾ സ്വന്തമാക്കാൻ പാൻ പോളിസി ഉടമകൾ പാൻവിരവങ്ങൾ നൽകേണ്ടതുണ്ട്.

Photo: Gettyimages

മുംബൈ: നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ.

നിശ്ചിത വിഹിതം ഓഹരികൾ പോളിസി ഉടമുകൾക്കും നീക്കിവെയ്ക്കും. ഓഹരികൾ സ്വന്തമാക്കാൻ പാൻ പോളിസി ഉടമകൾ പാൻവിരവങ്ങൾ നൽകേണ്ടതുണ്ട്.

ഓൺലൈനായി പാൻ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

1. www.licindia.in എന്ന വെബ്‌സൈറ്റിലോ https://licindia.in/Home/Online-PAN-Registration ലിങ്കിലോ ക്ലിക്ക് ചെയ്യുക.

2. പോളിസി നമ്പർ, പാൻ, ജനനതിയതി, ഇ-മെയിൽ ഐഡി എന്നിവ എടുത്തുവെയ്ക്കുക.

3. മുകളിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക.

4. നിലവിൽ പാൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും കഴിയും. https://linkpan.licindia.in/UIDSeedingWebApp/getPolicyPANStatus ക്ലിക്ക് ചെയ്യുക.

എൽഐസി ഏജന്റിനെ സമീപിച്ച് വിവരങ്ങൾ കൈമാറിയും പാൻ അപ്‌ഡേറ്റ് ചെയ്യനാകും.

1956ലെ എൽഐസി ആക്ട് പ്രകാരമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ സ്ഥാപിച്ചത്. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് പ്രവർത്തനം. ഇന്ത്യക്കുപുറത്ത് യു.കെ, ഫിജി, മൗറീഷ്യസ് എന്നിവിടങ്ങളിൽ മൂന്ന് ശാഖകളുണ്ട്. ബഹറിൻ, കെനിയ, ശ്രീലങ്ക, നേപ്പാൾ, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്തസംരഭങ്ങളായി പ്രവർത്തിക്കുന്നുണ്ട്. എൽഐസി പെൻഷൻ ഫണ്ട് ലിമിറ്റഡ്, എൽഐസി കാർഡ് സർവീസ് ലിമിറ്റഡ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented