Photo: Gettyimages
ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി ഓഹരി വിപണിയിൽനിന്ന് ഈയിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രിൽ-ജൂൺ കാലയളവിലാണ് ഇത്രയും തുക ഓഹരികളിൽനിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
ജൂണിൽ അവസാനിച്ച പാദത്തിൽ, കോവിഡിന്റെ രണ്ടാംതരംഗത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുവേള നാലുലക്ഷം പിന്നിട്ട സമയത്ത് ഓഹരി വിപണി ആറുശതമാനത്തിലധികം ഉയർന്നപ്പോഴാണ് എൽഐസി ലാഭമെടുത്തത്.
2020 ഏപ്രിൽ-ജൂൺ കാലയളവിൽ 7,000 കോടി രൂപയും ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 15,000 കോടി രൂപയുമാണ് മൂലധന വിപണിയിൽനിന്ന് എൽഐസി ലാഭമെടുത്തത്.
പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി രാജ്യത്ത് ഓഹരി വിപണിയിൽ നിക്ഷേപംനടത്തുന്ന വൻകിട സ്ഥാപനങ്ങളിലൊന്നാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 94,000 കോടി രൂപയാണ് വിപണിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം എട്ട് ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ഓഹരികളിലെ മൊത്തം നിക്ഷേപം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..