Photo:Bloomberg
സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള കണ്ണട ചില്ലറ വില്പനക്കാരായ ലെന്‍സ്‌കാര്‍ട്ട് ജപ്പാന്‍ കമ്പനിയെ ഏറ്റെടുക്കുന്നു. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കണ്ണട റീട്ടെയര്‍മാരാകും ലെന്‍സ് കാര്‍ട്ട്. 3150 കോടി രൂപയുടേതാണ് ഇടപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യക്കുപുറമെ, സിങ്കപുര്‍, തായ്‌ലാന്‍ഡ്, തായ് വാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാന്‍ എന്നിവ ഉള്‍പ്പടെ 13 രാജ്യങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലെന്‍സ്‌കാര്‍ട്ടിനാകും.
സ്ഥാപകരായ ഷുജി തനകയും ഉമിയാമയും ഓണ്‍ഡേയ്‌സിന്റെ ഓഹരി ഉടമകളായി തുടരും. മാനേജുമെന്റിന്റെ തലപ്പത്ത് പ്രധാന സ്ഥാനങ്ങള്‍ വഹിക്കുകയുംചെയ്യും.
ലെന്‍സ്‌കാര്‍ട്ടിന്റെ എന്‍ജിനിയറിങ് ടീമില്‍ ഇപ്പോള്‍ 300 പേരാണുള്ളത്. അടുത്ത സാമ്പത്തികവര്‍ഷത്തോടെ 500 പേരാകുമെന്നാണ് ലെന്‍സ്‌കാര്‍ട്ട് സ്ഥാപകനും സിഇഒയുമായ പെയൂഷ് ബെന്‍സാല്‍ പറയുന്നത്. വിതരണശൃംഖല ശക്തിപ്പെടുത്താനും ഓട്ടോമേഷനുമായി കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടിപിജി, കെകെആര്‍ തുടങ്ങിയ ആഗോള നിക്ഷേപകരില്‍നിന്ന് ലെന്‍സ്‌കാര്‍ട്ട് ഈയിടെ 7650 കോടി രൂപ സമാഹരിച്ചിരുന്നു. ജപ്പാനിലെ സോഫ്റ്റ്ബാങ്കിനും വന്‍തോതില്‍ നിക്ഷേപമുണ്ട്.
Content Highlights: Lenskart acquires majority stake in Japanese eyewear brand Owndays


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..