ലക്ഷ്മി വിലാസ് ബാങ്ക് -ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസ് ലയനം സെപ്റ്റംബര്‍ 15 നകം പൂര്‍ത്തിയാകും


1 min read
Read later
Print
Share

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മൂലമാണ് ലയന നടപടികള്‍ നീണ്ടു പോയത്. ലയനം പൂര്‍ത്തിയാകുന്നതോടെ ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും.

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്കില്‍ ധനകാര്യ സ്ഥാപനമായ ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസിനെ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ 15 നകം പൂര്‍ത്തിയാകുമെന്ന് ബാങ്ക് മാനേജ്‌മെന്റ് അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മൂലമാണ് ലയന നടപടികള്‍ നീണ്ടു പോയത്. ലയനം പൂര്‍ത്തിയാകുന്നതോടെ ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും.

ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്മി വിലാസ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് ഏത് സമയത്തും എവിടെ നിന്നും ഓണ്‍ലൈന്‍ വഴി വായ്പ എടുക്കുന്നതിനും, വായ്പാ തുക തിരിച്ചടക്കുന്നതിനും അടക്കമുള്ള സൗകര്യങ്ങള്‍ ഡിജിറ്റല്‍ സേവനങ്ങളിലൂടെ ലഭിക്കും.

മൊബൈല്‍ അപ്ലിക്കേഷന്‍,സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടല്‍ തുടങ്ങിയ മള്‍ട്ടി ചാനല്‍ സംവിധാനം വഴി ഇടപാടുകാര്‍ക്കായി ഡിജിറ്റല്‍ ഓണ്‍ ബോര്‍ഡിംഗ് സേവനവും ലഭ്യമാക്കും. ഡിജിറ്റല്‍ എകസ്പ്രസ് ഗോള്‍ഡ് ലോണ്‍ ആരംഭിക്കാനും തീരുമാനമുണ്ട്. ഇതോടെ ഡിജിറ്റല്‍ വായ്പാ മേഖലയിലേക്കും ബാങ്ക് കടക്കും.

നിലവില്‍ ലക്ഷ്മി വിലാസ് ബാങ്ക് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 566 ബ്രാഞ്ചുകളും 5 എകസ്റ്റംഗ്ഷന്‍ കൗണ്ടറുകളും 918 എ.ടി.എം സംവിധാനങ്ങളും വഴി ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 112.28 കോടി രൂപയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 237.25 കോടി രൂപയായിരുന്നു നഷ്ടം.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mathrubhumi

1 min

സിമെന്റ് കിട്ടാനില്ല: അവസരം മുതലാക്കി വില കൂട്ടി കമ്പനികൾ

May 12, 2021


Dollar

1 min

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

Mar 2, 2021


mathrubhumi

1 min

എംസിഎക്‌സ് വഴിയുള്ള പരുത്തി വില്‍പ്പനയില്‍ വന്‍വര്‍ധന

Jan 20, 2021


Most Commented