
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപ്പുനിര്മാതാവും കയറ്റുമതി സ്ഥാപനവുമായ ഓറിയല്‍ ഇമാറയുടെ പ്രൊമോട്ടര്‍ ജാബിര്‍ കെ. സിയാണ് ലോകത്താദ്യമായി വിപണിയിലെത്തയിരിക്കുന്ന ഈ നാനോ സോപ്പ് രൂപകല്‍പ്പന ചെയ്തെടുത്തത്. ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകട്ടകളാണ് ഗുളികകള്‍പോലെതന്നെ അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കില്‍ എത്തിയിരിക്കുന്നത്.
യാത്രകളിലും റെസ്റ്റോറന്റുകള്‍ പോലുള്ള പൊതുഇടങ്ങളിലെ സോപ്പ് ഡിസ്പെന്‍സറുകള്‍ തൊടാന്‍ മടിയുള്ളവര്‍ക്കും ഇലാരിയ നാനോ സോപ്പ് ഉപകാരപ്രദമാണെന്ന് ജാബിര്‍ പറയുന്നു.. ഗ്രേഡ് 1 സോപ്പ് വിഭാഗത്തില്‍പ്പെടുന്ന 76-80% എന്ന ഉയര്‍ന്ന ടോട്ടല്‍ ഫാറ്റി മാറ്ററാണ് (ടിഎഫ്എം) എന്ന സവിശേഷതയുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..