കെ.ത്രി.എ വാർഷിക സംസ്ഥാന സമ്മേളനം സി.ഐ.ഐ കേരള ചാപ്റ്റർ ചെയർമാനും ബ്രാഹ്മിൻസ് ഫുഡ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു ഉദ്ഘാടനംചെയ്യുന്നു.
കൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ (കെ.ത്രി.എ.) സംസ്ഥാന സമ്മേളനവും പതിനെട്ടാം ജന്മദിന വാര്‍ഷികാഘോഷവും കൊച്ചിയില്‍ ആരംഭിച്ചു. 2022-24 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി ജോണ്‍സ് പോള്‍ വളപ്പില, പ്രസൂണ്‍ രാജഗോപാല്‍, ദേവന്‍ നായര്‍ തുടങ്ങിയവരെയും ജോയിന്റ് സെക്രട്ടറിമാരായി അനീഷ് എം.വി., സന്ധ്യാ രാജേന്ദ്രന്‍ എന്നിവരെയും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ശാസ്തമംഗലം മോഹനന്‍, മെമ്പര്‍മാരായി രാജീവ് മന്ത്ര, പി.എം. മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
ജന്മദിന ആഘോഷ സമ്മേളനം ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയില്‍ സിനിമാതാരം മഞ്ജു വാര്യര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സി.ഐ.ഐ. കേരള ചാപ്റ്റര്‍ ചെയര്‍മാനും ബ്രാഹ്മിന്‍സ് ഫുഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ചീഫ് പേട്രണ്‍ ജോസഫ് ചാവറ, രാജു മേനോന്‍, പി.ടി. അബ്രഹാം, ജെയിംസ് വളപ്പില, എം. രാമപ്രസാദ്, രാജീവന്‍ എളയാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരസ്യമേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കെത്രിഎ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കെ.ത്രി.എ.യുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകല്‍പന ചെയ്ത മഹേഷ് മാറോളിയെ (ലാവ കമ്മ്യൂണിക്കേഷന്‍സ്, കണ്ണൂര്‍) ചടങ്ങില്‍ അനുമോദിച്ചു.
സന്ദീപ് നായര്‍, രാജീവ് മന്ത്ര, ഷൈന്‍ പോള്‍, പ്രജീഷ്, കൃഷ്ണകുമാര്‍, ജോസ് കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ആഘോഷ പരിപാടികള്‍ കൈരളി ഓര്‍ക്കസ്ട്ര ഒരുക്കിയ കലാ-സംഗീത വിരുന്നോടുകൂടി സമാപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..