keerthi nirmal
കൊച്ചി: കേരള വിപണിയിലേക്ക് മലയാളികള്‍ക്ക് സുപരിചിതവും,പ്രിയങ്കരവും, എന്നാലിപ്പോള്‍ ലഭ്യതക്കുറവുള്ളതുമായ ക്രാന്തി അരി പുനരവതരിപ്പിക്കാനൊരുങ്ങി കീര്‍ത്തി നിര്‍മല്‍. 25000 ടണ്‍ നെല്ലാണ്
ഓണക്കാലത്തിന് മുന്നോടിയായി കേരളത്തിലേക്ക് കീര്‍ത്തി നിര്‍മല്‍ എത്തിക്കുന്നത്. 2500 ടണ്‍ വരുന്ന ആദ്യ ലോഡ് ട്രെയിന്‍ മാര്‍ഗ്ഗം അങ്കമാലിയിലെത്തി. മധ്യപ്രദേശില്‍ നിന്നും കേരളത്തിലേക്കെത്തുന്ന
ക്രാന്തി, കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ചാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ പ്രിയമുള്ള ക്രാന്തി മറ്റുള്ള അരിഭേദങ്ങളെ അപേക്ഷിച്ച് രുചിയിലും, ഗുണനിലവാരത്തിലും വളരെ മുന്നിലാണ്. ഉന്നത മൂല്യങ്ങളും മികച്ച ഗുണനിലവാരവുമുള്ള അരി ഉപഭോക്താക്കള്‍ക്ക് ഉറപ്പ് വരുത്തി കേരളത്തിലെ അരി വിപണിയില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് കീര്‍ത്തി നിര്‍മല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..