
-
പെരിന്തൽമണ്ണ: പട്ടിന്റെ പര്യായമായ കല്യാണ്‍ സില്‍ക്സും അന്താരാഷ്ട്ര നിലവാരമുള്ള ഹൈപ്പര്‍ ഷോപ്പിംഗൊരുക്കി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റും ഒന്നിക്കുന്ന ഷോപ്പിംഗ് സമുച്ചയം പെരിന്തല്‍മണ്ണ കാലിക്കറ്റ് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
കല്യാണ്‍ സില്‍ക്സിന്റെ 30-ാമത് ഷോറൂമും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 5-ാമത് ഷോറൂമുമാണ് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.4 നിലകളിലായി 50,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും ഒന്ന്, രണ്ട്, മൂന്ന് നിലകളിലായി കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നു.എക്സ്ക്ലൂസിവ് ബ്രൈഡല്‍ കളക്ഷന്‍, ലേഡീസ് വെയര്‍ ജെന്റ്സ് വെയര്‍, കിഡ്സ് വെയര്‍ എന്നിവയില്‍ ഇന്‍ ഹൗസ് ബ്രാന്റുകള്‍ക്ക് പുറമെ ഇന്‍ര്‍നാഷണല്‍ ബ്രാന്റുകളും ഷോറൂമില്‍ ലഭ്യമാണ്. ആയിരത്തിലധികം നിത്യോപയോഗ സാധനങ്ങള്‍, ഫാം ഫ്രഷ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും, ഗ്രോസറി ഐറ്റംസ്, ഡെയ്ലി യൂസ് പ്രോഡക്ട്സ്, സ്കിന്‍ കെയര്‍, കോസ്മെറ്റിക്സ്, ഇലക്ട്രിക്കല്‍& ഇലക്ട്രോണിക്സ് ഐറ്റംസ്, കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി, ഗ്ലാസ്വെയര്, ഹൗസ്ഹോള്‍ഡ് ഐറ്റംസ് തുടങ്ങിയവയുടെ വിപുലമായ ശ്രേണി ഇവിടെ ഒരുക്കിയിട്ടുണ്ട്.
എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും എം.ആര്.പിയേക്കാള്‍ കുറഞ്ഞ വില, തിരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ ഡിസ്കൗണ്ട്, ബയ് വണ്‍ ഗെറ്റ് വണ്‍ ഓഫറുകള്‍ എന്നിവയ്ക്ക് പുറമെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേകം ഓഫറുകളും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നു. ഫെബ്രുവരി മുതല്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം വെബ്സൈറ്റ്, ഫോണ്‍, വാട്സ്ആപ്പ് എന്നിവയിലൂടെ പര്‍ച്ചേയ്സ് ചെയ്യാനും ഹോം ഡെലിവറി ചെയ്യാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡിടിഎച്ച്, മൊബൈല്‍, ബ്രോഡ്ബാന്റ് റീച്ചാര്‍ജ് സൗകര്യവും എല്ലാ പര്‍ച്ചേയ്സിനൊപ്പവും അധിക ലാഭം നേടിതരുന്ന ലോയല്‍റ്റി പ്രോഗ്രാമുകളും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
കല്യാണ്‍ സില്‍ക്സ് & കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്, മഞ്ഞളാംകുഴി അലി എം.എല്‍.എ., മുനിസിപ്പല്‍ ചെയര്മാന് പി. ഷാജി, മുന്‍ മുനിസിപ്പല്‍ ചെയര്മാന് എം മുഹമ്മദ് സലീം, മലപ്പുറം ബിജെപി പ്രസിഡന്റ് രവി തേലത്ത്, കെപിസിസി സെക്രട്ടറി ശ്രീ. വി. ബാബുരാജ്, ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍, കല്യാണ്‍ സില്‍ക്സ് & കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന്, വര്‍ദ്ധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കണ്‍സള്‍ട്ടന്റ്സ് എം.ഡി. ശ്രീ. കെ.എം. പരമേശ്വരന് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..