Kalyan Jewellery showroom in Thrissur. Photo: Sidheekul Akber|Mathrubhumi
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ ‘കല്യാൺ ജൂവലേഴ്സ്’ അടുത്ത ഒരു വർഷത്തിനുള്ളിൽ റീട്ടെയിൽ സാന്നിധ്യം 30 ശതമാനം ഉയർത്താനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 1,300 കോടി രൂപ മുതൽമുടക്കിൽ അടുത്ത 52 ആഴ്ചകളിലായി 52 ഷോറൂമുകൾ ആരംഭിക്കും.
മെട്രോ നഗരങ്ങളിലും വടക്ക്, കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിലെ ചെറുകിട-ഇടത്തരം നഗരങ്ങളിലും സാന്നിധ്യം വർധിപ്പിക്കാനാണ് പദ്ധതി. അടുത്ത ഘട്ട വളർച്ചയിലേക്കാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
വിറ്റുവരവിന്റെ 17 ശതമാനം ലഭ്യമാകുന്ന ഗൾഫ് രാജ്യങ്ങളിൽനിന്ന് മികച്ച മുന്നേറ്റവും വർധിച്ച ഉപഭോക്തൃ താത്പര്യവും ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലും വിപുലമായ വികസന പരിപാടികൾ കമ്പനി ലക്ഷ്യമിടുന്നുണ്ട്. മുംബൈയിലെ ആദ്യ എക്സ്പീരിയൻസ് കേന്ദ്രത്തിൽനിന്നു ലഭിച്ച വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ ‘കാൻഡിയർ ഡോട്ട് കോം’ റീട്ടെയിൽ സാന്നിധ്യം വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
Content Highlights: Kalyan Jewellers to open 52 new showrooms
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..