കല്യാൺ ജൂവലേഴ്‌സ് 69 കോടി അറ്റാദായം നേടി


വിറ്റുവരവിൽ 61ശതമാനം വളർച്ചനേടി

Kalyan Jewellery showroom in Thrissur. Photo: Sidheekul Akber|Mathrubhumi

തൃശ്ശൂർ: കല്യാൺ ജൂവലേഴ്‌സ് സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 2,889 കോടി രൂപ വരുമാനംനേടി. 61 ശതമാനമാണ് വർധന.

കഴിഞ്ഞ സാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ ആകെ വിറ്റുവരവ് 1798 കോടിയായിരുന്നു. ഈ വർഷം ആകമാന ലാഭം 69 കോടിയായപ്പോൾ മുൻ വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനി 136 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ലോക്ക്ഡൗൺ കാലത്ത് കമ്പനിയുടെ പ്രധാന വിപണിയായ കേരളത്തിലെ ഷോറൂമുകൾ അടിച്ചിട്ടിട്ടുപോലും വിറ്റുവരവിൽ വളർച്ച നേടാനായി. ഓഗസ്റ്റ് മാസം രണ്ടാം ആഴ്ചയിലാണ് കേരളത്തിലെ ഷോറൂമുകളെല്ലാം പൂർണമായി പ്രവർത്തിച്ചു തുടങ്ങിയത്.

ദക്ഷിണേന്ത്യക്ക് പുറത്തുള്ള വിപണികളിൽ സെയിം സ്റ്റോർ സെയിൽസ് ഗ്രോത്ത് (എസ്എസ്എസ്ജി) 72% ശതമാനമായിരുന്നുവെങ്കിൽ ദക്ഷിണേന്ത്യൻ വിപണികളിലെ എസ്എസ്എസ്ജി 44% ശതമാനമായിരുന്നു. കോവിഡ്-19 മായി ബന്ധപ്പെട്ട് കേരളത്തിലെ ഷോറൂമുകൾ അടച്ചിട്ടതാണ് ഈ വ്യതിയാനത്തിന് കാരണം. രണ്ടാം പാദത്തിൽ ഇന്ത്യയിലെ ആകമാന എസ്എസ്എസ്ജി 52% ശതമാനമായിരുന്നു.

ഗൾഫ്‌മേഖലയിൽനിന്ന് മികച്ചവരുമാനംനേടിയ കമ്പനി മുൻവർഷത്തെ അപേക്ഷിച്ച് 61 ശതമാനം വരുമാന വളർച്ച നേടി. രണ്ടാം പാദത്തിൽ ഗൾഫ്‌മേഖലയിലെ ഇബിഐടിഡിഎ 26 കോടി രൂപയായിരുന്നുവെങ്കിൽ മുൻവർഷം ഇതേ കാലയളവിലെ ആകമാന നഷ്ടം 132 കോടിയായിരുന്നു. മുൻവർഷത്തിൽ കമ്പനി 165 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയെങ്കിലും ഈ വർഷം രണ്ടാം പാദത്തിൽ ആകമാന ലാഭം 0.35 കോടി രൂപയാണ്.

ഇ-കൊമേഴ്‌സ് വിഭാഗമായ കാൻഡിയർ രണ്ടാം പാദ വിറ്റുവരവിൽ 47% ശതമാനം വർദ്ധനവ് നേടി. അറ്റാദായം 0.54 കോടിയായി. മുൻസാമ്പത്തികവർഷം ഇതേപാദത്തിലെ ലാഭം ഒരു കോടി രൂപയായിരുന്നു.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഗൾഫ്‌മേഖലയിലെ നാല് രാജ്യങ്ങളിലുമായി കമ്പനിക്ക് 150 ഷോറൂമുകളിലായി 5 ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണമുള്ള റീട്ടെയ്ൽ സ്ഥലമാണുള്ളത്. ഈ സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ കമ്പനി 10 പുതിയ ഷോറൂമുകൾ ആരംഭിച്ചിരുന്നു.

കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ പ്രവർത്തനം സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented