Kalyan Jewellers
കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് മെഗാ മാര്‍ച്ച് ഓഫറുകള്‍ പ്രഖ്യാപിച്ചു. എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 20 മുതല്‍ 50 ശതമാനം വരെ ഇളവ് ലഭിക്കും. മാര്‍ച്ച് 26 വരെയാണ് കാലാവധി. കല്യാണ്‍ ജൂവലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളില്‍ നിന്നും ഈ ഓഫര്‍ സ്വന്തമാക്കാം.
കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും.
ഇന്ത്യയിലെങ്ങുനിന്നുമായി സമാഹരിച്ച വിവാഹാഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്‌സ് മുഹൂര്‍ത്തില്‍ അവതരിപ്പിക്കുന്നത്. ഹൗസ്ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ തുടങ്ങിയവ അവതരിപ്പിക്കുന്നു. മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങളിലേയ്ക്കുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവ ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ www.kalyanjewellers.net വെബ് സൈറ്റില്‍ ലഭിക്കും.
Content Highlights: Kalyan Jewellers’ March Mega Offer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..