കല്യാൺ ജൂവലേഴ്സ് ഐ.പി.ഒ.: പ്രഖ്യാപനം ഇന്ന്


ഓഹരി വില്പന മാർച്ച് 16-ന് തുടങ്ങുമെന്നാണ് സൂചന. കേരളത്തിൽനിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നായിരിക്കും കല്യാൺ ജൂവലേഴ്സിന്റേത്.

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച പ്രഖ്യാപിക്കും. ഓഹരികളുടെ സൂചിത വില, ഐ.പി.ഒ. തീയതി എന്നിവ വ്യാഴാഴ്ച അറിയാം.

ഓഹരി വില്പന മാർച്ച് 16-ന് തുടങ്ങുമെന്നാണ് സൂചന. കേരളത്തിൽനിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നായിരിക്കും കല്യാൺ ജൂവലേഴ്സിന്റേത്. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ 1993-ൽ തൃശ്ശൂരിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് 2020 ജൂൺ 30-ലെ കണക്ക് പ്രകാരം 137 ഷോറൂമുകളുണ്ട്. കല്യാണരാമനു പുറമെ, മക്കളായ ടി.കെ. സീതാരാമൻ, ടി.കെ. രമേശ് എന്നിവർ കൂടി അടങ്ങുന്നതാണ് പ്രൊമോട്ടർമാർ.

ആഗോള നിക്ഷേപക സ്ഥാപനമായ വാർബർ പിങ്കസും പ്രൊമോട്ടർമാരും ഓഹരിയിൽ ചെറിയൊരു പങ്ക് വിറ്റഴിക്കുമെന്നാണ് റിപ്പോർട്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented