.jpg?$p=8630f75&f=16x10&w=856&q=0.8)
Kalyan Jewellers
കൊച്ചി: കല്യാൺ ജൂവലേഴ്സ് 2021-22 സാമ്പത്തിക വർഷം 224 കോടി രൂപ സംയോജിത അറ്റാദായം നേടി. 72 കോടി രൂപയാണ് നാലാം പാദത്തിലെ സംയോജിത ലാഭം.
വാർഷിക വരുമാനം 26 ശതമാനം വർധിച്ച് 10,818 കോടി രൂപയിലെത്തി. കമ്പനിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന വരുമാനമാണിത്. ജനുവരി-മാർച്ച് പാദത്തിലെ സംയോജിത വരുമാനം 2,857 കോടി രൂപയാണ്. ഇന്ത്യയിൽനിന്നു മാത്രം ഇക്കാലയളവിൽ 2,399 കോടി രൂപ വിറ്റുവരവ് രേഖപ്പെടുത്തി. ജനുവരി-മാർച്ച് പാദത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 425 കോടി രൂപയാണ്.
ഒമിക്രോൺ വ്യാപനംമൂലം നാലാം പാദത്തിന്റെ ആദ്യ പകുതിയിൽ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടായിരുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കമ്പനിയുടെ പ്രകടനത്തിൽ പൂർണ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇ-കൊമേഴ്സ് വിഭാഗമായ ‘കാൻഡിയർ’ വളർച്ച തുടർന്നു. മുൻവർഷം നാലാംപാദത്തിൽ 22 കോടിയായിരുന്ന വിറ്റുവരവ് 39 കോടി രൂപയായി. 78 ശതമാനമാണ് വളർച്ച. മുൻവർഷം നാലാം പാദത്തിൽ 53 ലക്ഷം ലാഭമുണ്ടാക്കിയ സ്ഥാനത്ത് ഇത്തവണ കാൻഡിയർ 2.7 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
Content Highlights: Kalyan Jewellers delivers PAT of Rs 224 Crore
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..