കല്യാൺ: കേരളത്തിൽനിന്നു വളർന്ന ആഗോള ജൂവലറി ബ്രാൻഡ്


കേരളത്തിൽ സ്വകാര്യ മേഖലയിൽനിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്ന പ്രത്യേകതയും കല്യാണിന്റെ ഓഹരി വില്പനയ്ക്കുണ്ട്.

Kalyan Jewlers
ടി.എസ്. കല്യാണരാമൻ മക്കളായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ(ടി.കെ. സീതാരാമൻ) എന്നിവർക്കൊപ്പം

കൊച്ചി: തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമിൽ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ജൂവലറി റീട്ടെയിൽ ശൃംഖലകളിലൊന്നായി വളർന്ന സംരംഭമാണ് ‘കല്യാൺ ജൂവലേഴ്‌സ്’. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ 1993-ൽ തുടക്കമിട്ട കല്യാൺ ജൂവലേഴ്‌സിന് ഇന്ന് ഇന്ത്യയിൽ 21 സംസ്ഥാനങ്ങളിലായി 107 ഷോറൂമുകളും ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളും അടക്കം 137 ഷോറൂമുകളുണ്ട്.

2003-ൽ കോയമ്പത്തൂരിൽ ഷോറൂം തുറന്നുകൊണ്ടായിരുന്നു കേരളത്തിനു പുറത്തേക്കുള്ള വളർച്ച. ഓരോ സ്ഥലത്തും അവിടെയുള്ളവരുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങൾ ലഭ്യമാക്കിയത് വളർച്ചയ്ക്ക് ഊർജമായി. ഒപ്പം, വിശ്വാസ്യതയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം ‘കല്യാൺ ജൂവലേഴ്‌സ്’ എന്ന ബ്രാൻഡിനെ ഉപഭോക്താക്കളുടെ മനസ്സിൽ കരുത്തുറ്റതാക്കി. ബി.ഐ.എസ്. ഹാൾമാർക്കിങ്, പ്രൈസ് ടാഗ് തുടങ്ങി വിപണിയിൽ നല്ല മാറ്റത്തിന്റെ പ്രവണതകൾക്ക് തുടക്കം കുറിച്ചു. ‘മൈ കല്യാൺ’ എന്ന പേരിൽ ഫീഡർ പോയിന്റുകൾ തുറന്ന് ഗ്രാമീണ വിപണിയിലും ശക്തമായ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞു. നിലവിൽ ഇത്തരത്തിൽ 766 മൈ കല്യാൺ ഔട്ട്‌ലെറ്റുകളാണ് വൻകിട ഷോറൂമുകൾക്ക് പുറമെയുള്ളത്.

2020 ഡിസംബറിൽ അവസാനിച്ച ഒമ്പതുമാസ കാലയളവിൽ മൊത്തം വരുമാനത്തിന്റെ 86.21 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. 13.79 ശതമാനമാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിഹിതം.

പ്രത്യേകതകൾ ഏറെ
പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യുമായി കല്യാൺ ജൂവലേഴ്‌സ് എത്തുമ്പോൾ പ്രത്യേകതകൾ ഏറെയുണ്ട്.

ജൂവലറി റീട്ടെയിൽ മേഖലയിൽ മാത്രം സാന്നിധ്യമുള്ള ഒരു കമ്പനി രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ. ബിസിനസ് മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനമായ ടെക്‌നോപാർക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്റെ ജൂവലറി ബ്രാൻഡായ ‘തനിഷ്ക്’ കഴിഞ്ഞാൽ വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ ജൂവലറി കമ്പനിയാണ് കല്യാൺ ജൂവലേഴ്‌സ്.

നാനൂറോളം ഷോറൂമുകളുള്ള തനിഷ്ക് ഇന്ത്യൻ സ്വർണാഭരണ വിപണിയുടെ 3.9 ശതമാനവും സംഘടിത ജൂവലറി വിപണിയുടെ 12.5 ശതമാനവും കൈയാളുമ്പോൾ, 137 ഷോറൂമുകളുള്ള കല്യാൺ ജൂവലേഴ്‌സിന് മൊത്തം സ്വർണാഭരണ വിപണിയുടെ 1.8 ശതമാനം പങ്കാളിത്തമുണ്ട്. സംഘടിത സ്വർണാഭരണ വിപണിയിൽ കല്യാണിന്റെ വിഹിതം 5.9 ശതമാനമാണ്.

കേരളത്തിൽ സ്വകാര്യ മേഖലയിൽനിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്ന പ്രത്യേകതയും കല്യാണിന്റെ ഓഹരി വില്പനയ്ക്കുണ്ട്.

പൊതുമേഖല കൂടി കണക്കിലെടുത്താൽ കൊച്ചി കപ്പൽശാലയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കല്യാൺ ഐ.പി.ഒ.

2020 ഓഗസ്റ്റിലാണ് ഓഹരി വില്പനയ്ക്കായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബിക്ക് സമർപ്പിച്ചത്. ഒക്ടോബറിൽ സെബിയുടെ അനുമതി ലഭിച്ചു. 1,175 കോടിയുടെ ഐ.പി.ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. മാർച്ച് 23-ന് ഓഹരി അലോട്ട്‌മെന്റ് പൂർത്തിയാക്കി 26-ന് ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന.

ആക്സിസ് കാപിറ്റൽ, സിറ്റി ഗ്രൂപ്പ്, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ്, എസ്.ബി.ഐ. കാപിറ്റൽ മാർക്കറ്റ്‌സ്, ബോബ് കാപിറ്റൽ എന്നിവയാണ് ഐ.പി.ഒ. മാനേജ് ചെയ്യുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented