കല്യാൺ ജൂവലേഴ്സിൻറെ കോഴിക്കോട് മാവൂർറോഡ് പറയഞ്ചേരിയിലെ പുതിയ ഷോറൂം ബ്രാൻഡ് അംബാസഡർ മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്യുന്നു. ഋഷികേശ് കല്യാൺ, കല്യാൺ ജൂവലേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ, കല്യാൺ ഡെവലപ്പേഴ്സ് എം.ഡി. കാർത്തിക് എന്നിവർ സമീപം.
കോഴിക്കോട്: കല്യാൺ ജൂവലേഴ്സിന്‍റെ കോഴിക്കോട് മാവൂർറോഡ് പറയഞ്ചേരിയിലെ പുതിയ ഷോറൂം ബ്രാൻഡ് അംബാസഡർ മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ ടി. എസ്. കല്യാണരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡെവലപ്പേഴ്സ് എം.ഡി. കാർത്തിക് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിലും ഗൾഫിലുമായി നിലവിൽ 159 ഷോറൂമുകളാണ് കല്യാൺ ജൂവലേഴ്സിനുള്ളത്.
കഴിഞ്ഞ പതിനൊന്ന് വർഷമായി കല്യാൺ കോഴിക്കോടിന്‍റെ ഭാഗമായിരുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഉപയോക്താക്കൾക്ക് നൽകുന്നതിനാണ് ശ്രമിച്ചുവന്നിരുന്നത്. ഇതേ ചിന്തയോടെയാണ് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ ലോകോത്തര ആഡംബരത്തോടെയും സേവനങ്ങളുടെ പിന്തുണയോടെയും മികച്ച ഷോപ്പിങ് അനുഭവം ഉൾക്കൊള്ളിച്ച് പുതിയ ഷോറൂം ആരംഭിച്ചത് -അദ്ദേഹം പറഞ്ഞു.
ഷോറൂം ഉദ്ഘാടനത്തിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 75 ശതമാനംവരെ ഇളവ് നൽകും. കൂടാതെ നിബന്ധനകളോടെ സ്വർണനിരക്കിൽ ഗ്രാം ഒന്നിന് 75 രൂപയുടെ ഇളവും നൽകും. ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഓഫറുകൾ ഉണ്ടാകും.
കല്യാണിന്‍റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങൾ അടങ്ങിയ തേജസ്വി, കരവിരുതാൽതീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിവയെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാകും. കൂടാതെ സോളിറ്റയർ ഡയമണ്ടുകൾ പോലെയുള്ള സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള അപൂർവ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയും ഇവിടെയുണ്ട്.
Content Highlights: Kalyan Jewelers has opened a new showroom in Kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..