കേശ സംരക്ഷണ ഉത്പന്നവുമായി പേഴ്സണൽ കെയർ രംഗത്തേക്ക്‌ എം.പി. രാമചന്ദ്രൻ


എൻ. ശ്രീജിത്ത്

അമൃത് വേണി ഹെയർ എലിക്സറിന്റെ ആവശ്യം കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉണ്ട്. അധികം വൈകാതെ വിവിധയിടങ്ങളിലൂടെ ഉത്പന്നം വിപണിയിലെത്തും.

Ramachandran M.P
മുംബൈ: ‘ജ്യോതി ലബോറട്ടറീസി’ന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രൻ വീണ്ടും സംരംഭകക്കുപ്പായമണിയുന്നു. ജ്യോതി ലബോറട്ടീസിന്റെ നേതൃപദവി പൂർണമായും മകളെ ഏൽപ്പിച്ച ശേഷമാണ് ‘അമൃത് വേണി ഹെയർ എലിക്സർ’ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പുതിയ സംരംഭം തുടങ്ങുന്നത്.

മൂന്നു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ബയോടെക്നോളജിയിലൂടെ വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉത്പന്നത്തിന്റെ നിർമാണം കേരളത്തിൽ ഉടൻ ആരംഭിക്കും. ‘സഹ്യാദ്രി ബയോലാബ്സ്’ എന്നാണ്‌ സംരംഭത്തിന്റെ പേര്.

ബയോടെക്നോളജി സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തു എന്നതാണ് ‘മുടിക്കുള്ള അമൃത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘അമൃത് വേണി’യുടെ സവിശേഷത. മുടിയെ പരിപോഷിപ്പിക്കുന്ന സസ്യഘടകങ്ങളെക്കുറിച്ച് ലോകം മുഴുവൻ നടന്ന ഗവേഷണങ്ങൾ ക്രോഡീകരിച്ച് അതിൽനിന്നാണ് തീർത്തും വ്യത്യസ്തമായ പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് എം.പി. രാമചന്ദ്രൻ ‘മാതൃഭൂമി’യോട് പറഞ്ഞു.

മുപ്പതിലധികം ചെടികളിൽ നിന്ന്, മുടിക്കാവശ്യമായ ഘടകങ്ങൾ കണ്ടെത്തി, വിവിധ മേഖലകളിലെ ഡോക്ടർമാരുടെയും ബയോടെക്നോളജിസ്റ്റുകളുടെയും സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. ഗുണമേന്മയും വിശുദ്ധിയും ഉറപ്പാക്കിക്കൊണ്ടാണ് ഇത് വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അമൃത് വേണി ഹെയർ എലിക്സറിന്റെ ആവശ്യം കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉണ്ട്. അധികം വൈകാതെ വിവിധയിടങ്ങളിലൂടെ ഉത്പന്നം വിപണിയിലെത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented