തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഐ.സി.യു. വികസന പ്രക്രിയക്ക് ആവശ്യമായ 50 ലക്ഷം രൂപയുടെ ചെക്ക് ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ലോലാ ദാസിന് കൈമാറുന്നു.
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഐ.സി.യു. വികസന പ്രക്രിയക്ക് ആവശ്യമായ 50 ലക്ഷം രൂപയുടെ ചെക്ക് ജോയ് ആലുക്കാസ് ചെയര്മാന് ജോയ് ആലുക്കാസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലോലാ ദാസിന് കൈമാറി. ഈ സംരംഭം, 38 പുതിയ ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കുക. ഒരാഴ്ച കൊണ്ട് പുതിയ ഐ.സി.യു. ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുവാനാണ് ഉദേശിച്ചിട്ടുള്ളത്.
ഡോക്ടര്‍ സംഘത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഈ ദൗത്യം ഏറ്റെടുത്തത്. ഇതിനായി സംഘടിപ്പിച്ച യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡോ. ബിജു കൃഷ്ണന്. ഡോ. നിഷ, ഡോ. രണ്‍ദീപ്, ഡോ. രവീന്ദ്രന്, ഡോ. ഷംഷാദ് ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു. ജോയ് ആലുക്കാസ് ചെയര്മാന് ജോയ് ആലുക്കാസിന് പുറമെ ജോയ് ആലുക്കാസ് ഫൗണ്ടേഷന് ചീഫ് കോര്‍ഡിനേറ്റര്‍ പി.പി.ജോസ്, ടി.എ.ജോര്‍ജ്, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഒരാഴ്ചകൊണ്ട് പുതിയ ഐ.സി.യു. ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുവാനാണ് തീരുമാനം. യോഗത്തില്‍വെച്ച് വേദനിക്കുന്ന രോഗികള്‍ക്ക് സമാശ്വാസം പകരുന്ന ഒരു പുതിയ പദ്ധതിക്കുവേണ്ടി, 15 കോടി രൂപവരെ സംഭാവന നല്കാന് ജോയ് ആലുക്കാസ് ഫൗണ്ടേഷന് സന്നദ്ധമാണെന്ന് ചെയര്മാന് പ്രഖ്യാപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..