gettyimages
യൂറോപ്യന്‍ കമ്പനിയായ എസ്ഇഎസുമായി സഹകരിച്ച് ജിയോ പ്ലാറ്റ്ഫോംസ് രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കും. ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ് എന്നപേരില്‍ സംയുക്ത സംരംഭമായാണ് കമ്പനി പ്രവര്‍ത്തിക്കുക.
എസ്ഇഎസിന് 51ശതമാനവും ജിയോയ്ക്ക് 41ശതമാനവും ഉടമസ്ഥതാവകാശമാകും കമ്പനിയില്‍ ഉണ്ടാകുക. 750 കോടി(10 കോടി ഡോളര്‍)രൂപയുടേതാണ് ഇടപാട്. എസ്ഇഎസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക.
100 ജിബിപിഎസുവരെ വേഗമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന് ജിയോ അധികൃതര്‍ അറിയിച്ചു. ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ഇഎസിന് നിലവില്‍ 70ലേറെ ഉപഗ്രഹങ്ങളുണ്ട്.
ഫൈബര്‍ കണക്ടിവിറ്റി വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം തുടരുമെന്നും ജിയോ അറിയിച്ചു. 5ജി സേവനം ലഭ്യമാക്കുനുള്ള പ്രവര്‍ത്തനങ്ങളും തുടരും. രാജ്യത്തെ ഗ്രാമങ്ങളും പട്ടണങ്ങളും ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Content Highlights : Jio to Provide Satellite-Based Broadband Services in India in Partnership With SES.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..