Jio 5G | Screengrab: youtube|jio
ക്വാല്‍കോമുമായി ചേര്‍ന്ന് രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ശ്രമം വിജയത്തിലേയ്ക്ക്. പരീക്ഷണത്തില്‍ 5ജിക്ക് മികച്ച വേഗം ആര്‍ജിക്കാന്‍ കഴിഞ്ഞതായി ജിയോ അറിയിച്ചു.
രാജ്യത്ത് നടത്തിയ പരീക്ഷണത്തില്‍ ഒരു ജിപിബിഎസ് വേഗം ആര്‍ജിക്കാന്‍ കഴിഞ്ഞതായാണ് ജിയോ അവകാശപ്പെടുന്നത്. ക്വാല്‍കോമിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തദ്ദേശീയമായി ജിയോ വികസിപ്പിച്ച 5ജി റാന്‍(റേഡിയോ ആക്സ്സ് നെറ്റ് വര്‍ക്ക്) ഉത്പന്നം ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ക്വാല്‍കോമിന്റെ 5ജി ഉച്ചകോടിയില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം വൈസ് പ്രസിഡന്റ് മാത്യു ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനത്തിലാണ് 5ജി പരീക്ഷണം നടത്തിയത്.
രാജ്യത്ത് സ്മാര്‍ട്‌ഫോണ്‍ വിപ്ലവും പുതിയതലത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നേരത്തതെന്ന ജിയോ നല്‍കിയിരുന്നു. 5ജി ഫോണുകള്‍ 2,500 രൂപ നിലവാരത്തില്‍ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 27,000 രൂപയ്ക്കുമുകളിലാണ് 5ജി ഫോണുകളുടെ വില.
35കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെക്കൂടി പുതിയ നെറ്റ് വര്‍ക്കിലേക്ക് കൊണ്ടുവരികായണ് ജിയോയുടെ ലക്ഷ്യം. ഇന്ത്യയെ 2ജി വിമുക്ത രാജ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43-ാം വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
Jio, Qualcomm begin 5G trials in India, achieve speeds over 1Gbps
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..