റിലയൻസ് ജിയോ | Photo: AFP
കൊച്ചി: ടൈം മാഗസിനിൽ പ്രസിദ്ധീകരിച്ച ‘ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ’ ആദ്യ പട്ടികയിൽ ഇടം നേടി രണ്ട് ഇന്ത്യൻ കമ്പനികളും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെക്‌നോളജി സംരംഭമായ ജിയോ പ്ലാറ്റ്‌ഫോമും ഇ-ലേണിങ് സ്റ്റാർട്ടപ്പായ ബൈജൂസുമാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
‘ഇന്നൊവേറ്റേഴ്‌സ്’ വിഭാഗത്തിൽ സൂം, അഡിഡാസ്, ടിക്‌ടോക് എന്നിവയ്ക്കൊപ്പമാണ് ജിയോയും ഉൾപ്പെട്ടത്. ‘ഡിസ്രപ്‌റ്റേഴ്‌സ്’ വിഭാഗത്തിലാണ് ബൈജൂസ് ഇടം നേടിയത്. ടെസ്‌ല, ഹ്വാവെയ്, ഷോപ്പിഫൈ, എയർബിഎൻബി എന്നിവയാണ് ഈ വിഭാഗത്തിലിടം പിടിച്ച മറ്റ് കമ്പനികൾ.
കഴിഞ്ഞ വർഷം 2,000 കോടി ഡോളറിലധികം നിക്ഷേപം ജിയോ സമാഹരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ആകർഷകമായ വളർച്ച നിരീക്ഷിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ബൈജൂസ്.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..