gettyimages
വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിര്‍മാണയൂണിറ്റുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് ജപ്പാന്‍ ആനുകൂല്യം പ്രഖ്യാപിച്ചു.
നിര്‍മാണ യൂണിറ്റുകള്‍ ഒരുപ്രദേശത്തുമാത്രമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുകുകൂടി ഇതിനുപിന്നില്‍ ലക്ഷ്യമുണ്ട്. ഇലക്ട്രോണിക്, മെഡിക്കല്‍ ഉപകരണ നിര്‍മാണയൂണിറ്റുകളാകും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങലിലേയ്ക്ക് മാറ്റുന്നതെന്ന് നിക്കി ഏഷ്യന്‍ റിവ്യു റിപ്പോര്‍ട്ട് ചെയ്തു.
ആസിയാന്‍ രാജ്യങ്ങളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ബജറ്റില്‍ ഇതിനായി 23.5 ബില്യണ്‍ യെന്‍(221 മില്യണ്‍ യുഎസ് ഡോളര്‍)ആണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി നീക്കിവെച്ചിട്ടുള്ളത്.
നിലവില്‍ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാന്‍ കമ്പനികളുടെ നിര്‍മാണ ശൃംഖലകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ആനുകൂല്യം നല്‍കുന്നതിനുള്ള അപേക്ഷകള്‍ ജൂണ്‍വരെയാണ് സ്വീകരിച്ചത്. ഇതുപ്രകാരം 30 പൊജക്ടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയും ജപ്പാന്‍ ഉടനെ നടപ്പാക്കും.
Japan to offer incentives to companies shifting base from China to India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..