യാത്രക്കാരുടെ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ ഐ.ആര്‍.സി.ടി.സി: 1000 കോടി ലക്ഷ്യം


പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഐആര്‍സിടിസിയുടെ ഓഹരി വില അഞ്ചുശതമാനത്തോളം ഉയര്‍ന്നു.

Photo:Gettyiamges

ന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കമ്പനിയായ ഐ.ആര്‍.സി.ടി.സി യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനംനേടാനുള്ള നീക്കം തുടങ്ങി.

സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര ഇടപാടിനായിരിക്കും യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ പ്രയോജനപ്പെടുത്തുക. ഇതിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഐആര്‍സിടിസിയുടെ ഓഹരി വില അഞ്ചുശതമാനത്തോളം ഉയര്‍ന്നു. ഓഹരിയൊന്നിന് 744 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യത്തെ ഏക റെയില്‍വെ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായതിനാല്‍ ഇതുവരെ യാത്ര ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ കമ്പനിയുടെ കൈവശമുണ്ട്. ഡാറ്റ ഉപയോഗിച്ച് വരുമാനമുണ്ടാക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ കണ്‍സള്‍ട്ടന്റിന്റെ നിയമിക്കാന്‍ ഇതിനകം ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞു.

അതേസമയം, യാത്രക്കാരുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നീക്കമാണ് ഐആര്‍സിടിസിയുടേതെന്നാണ് ആരോപണം.

Also Read
FREEDOM@40

സമ്പന്നനാകാം: 40-ാംവയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം ...

2022 ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനി മികച്ച പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. അറ്റാദായം 196ശതമാനം വര്‍ധിച്ച് 246 കോടി രൂപയായി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 92.50 കോടി രൂപയായിരുന്നു അറ്റലാഭം. വരുമാനമാകട്ടെ 251 ശതമാനം വര്‍ധിച്ച് 853 കോടി രൂപയുമായി.

Content Highlights: IRCTC moves to monetise passenger data


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented