മികച്ച ഫുട്ബോളര്‍മാരെ കണ്ടെത്താന്‍ ഇന്റര്‍നാഷണല്‍ സ്ട്രൈക്കേഴ്സ് അക്കാദമി ഓഗസ്റ്റ് 15 മുതല്‍


.

ന്താരാഷ്ട്ര ഫുട്ബോളിലെ അതികായന്‍മാര്‍ക്ക് കീഴില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ ഫുട്ബോളിലെ പുതുതലമുറയ്ക്ക് അവസരമൊരുക്കുന്ന ഇന്റര്‍നാഷണല്‍ സ്ട്രൈക്കേഴ്സ് അക്കാദമി 2022 ഓഗസ്റ്റ് 15 മുതല്‍ 21 വരെ നടക്കും.

ഇന്ത്യയിലുടനീളമുള്ള 13 വയസ്സ് മുതല്‍ പ്രായമുള്ള കളിക്കാര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകരായ ചെന്നൈയിലെ ഫുട്ബോള്‍ പ്ലസിന്റെ കോച്ചും സ്ഥാപകനുമായ ഡേവിഡ് ആനന്ദ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ സ്പെയിനിലെ അത്ലറ്റിക് ബില്‍ബാവോയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കറായ ഗെയ്സ്‌ക ടോക്വെറോയാണ് കളിക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ടം ഡിസംബറിലായിരിക്കും നടക്കുക. ഓരോ ഘട്ടത്തിലും പരിശീലനത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലോകോത്തര സ്ട്രൈക്കര്‍മാര്‍ ഉണ്ടാകും. ഒരാഴ്ച കളിക്കാര്‍ക്ക് ദൈനംദിന പരിശീലനവും തിയറി ക്ലാസുകളും ഫിറ്റ്നസ് സെഷനുകളും നടക്കും. പ്യൂമയാണ് സ്പോണ്‍സര്‍മാര്‍.

തിരഞ്ഞെടുക്കപ്പെടുന്ന 2 മികച്ച കളിക്കാര്‍ക്ക് സ്പെയിനില്‍ ഒരു മാസത്തെ പരിശീലനത്തിന് 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കും. സ്പെയിനിലെ രണ്ടാം ഡിവിഷന്‍ ലാ ലിഗ ക്ലബ്ബില്‍ ഒരു മാസത്തെ പരിശീലനം ലഭിക്കും. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ സ്‌കോളര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കും. കളിക്കാര്‍ക്ക് www.footballplus.in വഴി 2022 ജൂലൈ ഒന്നാം വാരം മുതല്‍ അപേക്ഷിക്കാം.


Content Highlights: International Strikers Academy powered by Football Plus in association with PUMA

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented