റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചതോടെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകള്‍ താഴാനുള്ള വഴിയൊരുങ്ങി.
25 മുതല്‍ 30വരെ ബേസിസ് പോയന്റിന്റെ കുറവാണ് ഓരോ നിക്ഷേപ പദ്ധതികളുടെ പലിശയിലുമുണ്ടാകുകയെന്നാണ് വിലയിരുത്തല്‍.
തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ചെറുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചിരുന്നില്ല. ഫെബ്രവരിയിലെ വായ്പാ അവലോകന യോഗത്തിനുശേഷം നിരക്കുകുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അന്ന് ആര്‍ബിഐ സ്വീകരിച്ചതിനെതുടര്‍ന്ന് ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചിരുന്നു. നിലവില്‍ ഒരുവര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നല്‍കുന്ന പലിശ 5.9ശതമാനമാണ്.
അതേസമയം, ചെറു നിക്ഷേപ പദ്ധതികളുടെ പലിശ ഇതിലുമേറെ കൂടുതലാണ്. ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് 6.9 ശതമാനം മുതല്‍ 7.7 ശതമാനംവരെയാണ് പലിശ നല്‍കുന്നത്.
മന്ത്‌ലി ഇംകം സ്‌കീ(എംഐഎസ്)മിന് 7.6ശതമാനമാണ് ഇപ്പോഴത്തെ പലിശ. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന് 8.6ശതമാനവും പിപിഎഫിന് 7.9ശതമാനവുമാണ് നിരക്ക്.
വരുമാനം കുറഞ്ഞവരാണ് കൂടുതലായും ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നത്. അതില്‍നിന്നുള്ള വരുമാനം കൊണ്ട് ജീവിച്ചുപോകുന്ന നിരവധി മുതിര്‍ന്ന പൗരന്മാരുമുണ്ട്.
ചെറു നിക്ഷേപ പദ്ധതികളുമായി മത്സരമുള്ളതിനാല്‍ നിക്ഷേപ പലിശ താഴ്ത്താന്‍ കഴിയില്ലെന്നും അത് വായ്പ പലിശയെ ബാധിക്കുമെന്നും നേരത്തെ ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ മൂന്നുമാസത്തിലൊരിക്കല്‍ പലിശ പരിഷ്‌കരിക്കുന്ന രീതി ചെറു നിക്ഷേപ പദ്ധതികള്‍ക്കും ബാധകമാക്കിയത്. അതോടെ ഈ പദ്ധതികളുടെ നിക്ഷേപ പലിശയിലും കാര്യമായ കുറവുണ്ടായി.
പലിശകുറയ്ക്കലിനെ എങ്ങനെ മറികടക്കാം
പലിശകുറയ്ക്കുംമുമ്പ് ദീര്‍ഘകാലത്തേയ്ക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ ഭാവിയിലുള്ള പലിശ കുറയ്ക്കലില്‍നിന്ന് രക്ഷപ്പെടാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..