പ്രാരംഭ മൂലധനം 7000കോടി: ബാഡ് ബാങ്കിൽ എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ നിക്ഷേപിച്ചേക്കും


ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽകൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക.

Photo:Francis Mascarenhas|REUTERS

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈതുക നൽകുക. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും നിക്ഷേപംനടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും.

11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക.

ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽകൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക.

Initial capital of Rs 7,000 crore: 11 companies, including SBI, may invest in bad bank

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented