Salil Parekh|Photo:Gettyimages
ഇന്‍ഫോസിസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സലില്‍ പരേഖിന്റെ ശമ്പളത്തില്‍ ഇടിവ്. മുന്‍ വര്‍ഷത്തെ 71 കോടി രൂപയിലനിന്ന് 56.44 കോടി രൂപയായാണ് കുറഞ്ഞത്. 21 ശതമാനമാണ് ഇടിവുണ്ടായത്.
ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിപ്രോയുടെ സിഇഒയ്ക്കും ശമ്പളത്തില്‍ കുറവുണ്ടായി. 82.4 കോടി രൂപയാണ് അദ്ദേഹത്തിന് ശമ്പളമായി ലഭിച്ചത്. 2021-22 സാമ്പത്തിക വര്‍ഷം ലഭിച്ചതിനേക്കാള്‍ അഞ്ച് ശതമാനം കുറവാണിത്.
56.44 കോടി രൂപയില്‍ 30.6 കോടി രൂപയും നിയന്ത്രിത ഓഹരി(ആര്‍.എസ്.യു)യായാണ് അദ്ദേഹത്തിന് ലഭിച്ചത്. മുന്‍വര്‍ഷത്തെ ആര്‍.എസ്.യു മൂല്യം 52.33 കോടി രൂപയാണ്. ആര്‍.എസ്.യുവിലെ വര്‍ധന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലംപറ്റുന്ന സിഇഒമാരിലൊരാളായി അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. നിശ്ചിത വേതനം, വേരിയബിള്‍ പേ, വിരമിക്കല്‍ ആനുകൂല്യം, ഇന്‍സന്റീവായി ലഭിച്ച ഓഹരികളുടെ മൂല്യം എന്നിവ ഉള്‍പ്പെടുന്നതാണ് പരേഖിന്റെ പ്രതിഫലം.
അടിസ്ഥാന ശമ്പളയിനത്തില്‍ 6.67 കോടി രൂപയും വിരമിക്കല്‍ ആനുകൂല്യമായി 45 ലക്ഷം രൂപയും വേരിയബിള്‍ പേയും ബോണസുമായി 18.73 കോടി രൂപയുമാണ് അദ്ദേഹത്തിന് ലഭിച്ചത്. വേരിയബിള്‍ പേ 2022ലെ 12.62 കോടി രൂപയില്‍നിന്ന് 2023ല്‍ 18.73 കോടിയായി. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി വേതനത്തിന്റെ 627 മടങ്ങാണ് പരേഖ് ശമ്പളമായി നേടിയത്.
ഇന്‍ഫോസിസിന്റെ ചെയര്‍മാനായ നന്ദന്‍ നിലേകനിയാകട്ടെ പ്രതിഫലമൊന്നും പറ്റിയില്ല. ഓഹരി ഉടമകള്‍ക്കുള്ള കത്തില്‍ ' അനിശ്ചിതത്വം വ്യാപിച്ചിരിക്കുന്നു' എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. പണപ്പെരുപ്പം, പലിശ നിരക്ക്, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുദ്ധം, ഡിമാന്റിലെ വ്യതിയാനം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങിയവയുള്ളതിനാല്‍ ജാഗ്രതയോടെ നീങ്ങാമെന്നും കത്തില്‍ പറയുന്നു.
Content Highlights: Infosys CEO Salil Parekh's salary falls 21% to Rs 56.44 crore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..