Salil Parekh|Photo:Gettyimages
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസസിന്റെ സി.ഇ.ഒ സലില്‍ പരേഖിന്റെ ശമ്പളത്തില്‍ 88ശതമാനം വര്‍ധന. ഇതോടെ പ്രതിവര്‍ഷം അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം 79.75 കോടിയായി.
സമീപ വര്‍ഷങ്ങളിലെ വളര്‍ച്ച കണക്കിലെടുത്താണ് ഭീമമായ ശമ്പളവര്‍ധന പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എക്സിക്യുട്ടീവുകളില്‍ ഒരാളായി സലില്‍.
2022 ജൂലായ് ഒന്നു മുതല്‍ 2027 മാര്‍ച്ച് 31വരെ അഞ്ചുവര്‍ഷത്തേയ്ക്കുകൂടി അദ്ദേഹത്തെ മാനേജിങ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വീണ്ടും നിയമിച്ചിട്ടുമുണ്ട്. നിയമനം നീട്ടിനല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ശമ്പള വര്‍ധന പ്രഖ്യാപിച്ചത്.
ഓഹരി ഉമടകളുടെ വരുമാനം, വിപണി മൂല്യം എന്നിവയിലെ വര്‍ധനയോടൊപ്പം കമ്പനിയുടെ വളര്‍ച്ചയും പരിഗണിച്ചാണ് പ്രതിഫലം വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി വിശദീകരിച്ചു. ഓഹരി ഉടമകളുടെ റിട്ടേണ്‍(ടിഎസ്ആര്‍)314ശതമാനമായാണ് ഉയര്‍ന്നത്. കമ്പനിയുടെ വരുമാനം 2018 സാമ്പത്തിക വര്‍ഷത്തെ 70,522 കോടിയില്‍നിന്ന് 2022ലെത്തിയപ്പോള്‍ 1,21,641 കോടി രൂപയായി. വാര്‍ഷിക വളര്‍ച്ചയാകട്ടെ 15ശതമാനമവുമാണ്. ഈ കാലയളവിലെ അറ്റാദായം 16,029 കോടിയില്‍നിന്ന് 22,110 കോടിയായി ഉയരുകയുംചെയ്തു.
ഡിജിറ്റല്‍ വരുമാനത്തിന്റെ വിഹിതം ഇരട്ടിയിലേറെയായി. 25.5ശതമാനത്തില്‍നിന്ന് 57 ശതമാനവുമായാണ് കൂടിയത്. 2019 സാമ്പത്തികവര്‍ഷം മുതല്‍ 2022വരെയുള്ള നാല് വര്‍ഷക്കാലയളവില്‍ 39 ബില്യണ്‍ ഡോളറിന്റെ വന്‍കിട കരാറുകള്‍ നേടാന്‍ കമ്പനിക്കായി. വരുമാനത്തിന്റെ 87ശതമാനവും യുഎസ്, യുറോപ്പ് എന്നിവിടങ്ങളില്‍നിന്നാണ്. ഇക്കാര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര മാനദണ്ഡ പ്രകാരമാണ് സലിലിന്റെ പ്രതിഫലം കമ്പനി പരിഷ്കരിച്ചത്.
ശമ്പളവര്‍ധനയുടെ 97ശതമാനം വിഹിതവും പ്രകടനം അടിസ്ഥാനമാക്കിയുള്ളതാണ്. മൊത്തം തുകയുടെ 15ശതമാനംമാത്രമാണ് സ്ഥിര ശമ്പളമായി ലഭിക്കുക. ബാക്കിയുള്ളതെല്ലാം ഗ്രാന്റായാണ് നല്‍കുക.
58 വയസ്സുകാരനായ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമാണ്. സലിലിന് മുമ്പ് കമ്പനിയുടെ സഹ സ്ഥാപകനായ നന്ദന് നിലേകനിയായിരുന്നു ചെയര്മാന് സ്ഥാനത്തുണ്ടായിരുന്നത്. സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും അന്നത്തെ സിഇഒ വിശാല്‍ സിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലം പ്രതിസന്ധി നേരിട്ട സമയത്താണ് സലില്‍ തലപ്പത്ത് എത്തുന്നത്. നാലുവര്‍ഷത്തിനുശേഷം മകിച്ച നിലയില്‍ കമ്പനിയെ എത്തിക്കാന്‍ പേരഖിനായാതാണ് നേട്ടമായി കമ്പനി കാണുന്നത്.
Content Highlights: Infosys CEO Salil Parekh gets 88% pay hike, salary jumps from Rs 42 crore to Rs 79
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..